ജെ. സി. ബോസ് എന്നറിയപ്പെടുന്ന ജഗദീഷ് ചന്ദ്രബോസ് സസ്യങ്ങള്‍ക്ക് ജീവനുണ്ടെന്ന് തെളിയിച്ച ഒരു ശാസ്ത്രജ്ഞന്‍ ആയിരുന്നു . റേഡിയോ ശാസ്ത്രത്തിന്റെ പിതാവായി അദ്ദേഹം അറിയപ്പെടുന്നു . ` ക്രെസ്മോഗ്രാഫ് ' എന്ന , സസ്യങ്ങളുടെ അനുദിന വളര്‍ച്ച മനസ്സിലാക്കാനുള്ള ഉപകരണം കണ്ടുപിടിച്ചത് ജഗദീഷ് ചന്ദ്രബോസ് ആയിരുന്നു . ഭാരതത്തിലെ ആദ്യത്തെ ആധുനിക ശാസ്ത്രജ്ഞന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇദ്ദേഹം ജനിച്ചത് അവിഭക്ത ഭാരതത്തിലെ ഇന്നത്തെ ബംഗ്ലാദേശില്‍ ആയിരുന്നു .1858നവംബര്‍ 30ന് ആണ് ജനിച്ചത് . 1879ല്‍ ബി.എസ്സി. ബിരുദം നേടിയതിനുശേഷം ഇംഗ്ലണ്ടില്‍ പോയി വൈദ്യശാസ്ത്രം പഠിച്ചു .അതിനുശേഷം കേംബ്രിഡ്ജില്‍ സയന്‍സ് പഠിച്ചു . കല്‍ക്കത്തായിലെ ` ബോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ' സ്ഥാപിച്ചത് ഇദ്ദേഹമാണ്. 1916ല്‍ ` സര്‍ ' സ്ഥാനം ലഭിച്ച ഇദ്ദേഹം 1920ല്‍ റോയല്‍ സൊസൈറ്റിയില്‍ ` ഫെല്ലൊ ' ആയി. 1937നവംബര്‍ 23ന് അന്തരിച്ചു . ജഗദീഷ് ചന്ദ്രബോസ് എന്ന മഹാനായ ശാസ്ത്രജ്ഞന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ