സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രിയും സ്വാതന്ത്രൃ സമര സേനാനിയുമായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14 ഇന്ത്യയില്‍ ശിശുദിനമായി ആഘോഷിക്കുന്നു. 1889 നവംബര്‍ 14 ന് ആണ് ജവഹര്‍ലാല്‍ നെഹ്റു ജനിച്ചത് . എെക്യരാഷ്ട സഭയുടെ ആഹ്വാനപ്രകാരമുള്ള ലോക ശിശുദിനം നവംബര്‍ 20 ആണ്. കുട്ടികളുടെ ക്ഷേമവും എെശ്വര്യവും വര്‍ദ്ധിപ്പിക്കുക , അതിനായിട്ടുള്ള പരിപാടികള്‍ ആവീഷ്ക്കരിക്കുക തുടങ്ങിയവയാണ് ശിശുദിനം ആഘോഷിക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് . കുട്ടികളോടുള്ള ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്നേഹത്തിന്റെ അടയാളമായി അദ്ദേഹത്തെ ലോകമെമ്പാടും ചാച്ചാജി എന്ന് വിളിക്കാറുണ്ട്. ആധുനിക ഇന്ത്യയുടെ ശില്പിയായ ജവഹര്‍ലാല്‍ നെഹ്റു ഒരു ഭരണാധികാരി എന്നതുപോലെ തന്നെ കുട്ടികളുടെ കളിത്തോഴനായിരുന്നു. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനം ആയി ആചരിക്കുന്നത് . ശിശുദിനം ആചരിക്കുന്നത് കൊണ്ട് കുഞ്ഞു മനസ്സുകളില്‍ നന്മയും ,മതസൗഹാര്‍ദ്ദവും , സാഹോദര്യവും വളര്‍ത്തിയെടുക്കുവാന്‍ സാധിക്കണം. ഇന്നത്തെ കുട്ടികളാണ് നാളത്തെ നന്മയുള്ള സമൂഹം ആയി മാറേണ്ടത് എന്ന ചിന്ത വളര്‍ത്താന്‍ ശിശുദിന ആഘോഷം കൊണ്ട് സാധിക്കണം. കുട്ടികളുടെ അവകാശങ്ങളെകുറിച്ചും അവരെ അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും ശിശുദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
എല്ലാവര്‍ക്കും ശിശുദിന ആശംസകള്‍ നേരുന്നു .
2016, നവംബർ 12, ശനിയാഴ്‌ച
നവംബര്‍ 14. ശിശുദിനം . ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ