സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളെ സത്യസന്ധമായി , ഒരു കണ്ണാടിയില്‍ എന്നപോലെ ,പകര്‍ത്തി ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുന്നതിനെയാണല്ലോ പത്രപ്രവര്‍ത്തനം ( Journalism ) എന്നു പറയുക. അതിനുവേണ്ടി മാധ്യമങ്ങളായ പത്രങ്ങള്‍, റേഡിയോ, ഇന്റര്‍നെറ്റ് , ടിവി ചാനലുകള്‍, മൊബൈല്‍ഫോണ്‍ തുടങ്ങിയവ ഉപയോഗിക്കുന്നു. പക്ഷെ , ഇന്നത്തെ കാലഘട്ടത്തില്‍ പത്രപ്രവര്‍ത്തകര്‍ ഓരോരൊ പക്ഷം പിടിക്കുന്നതായി കാണുന്നു. യഥാര്‍ത്ഥത്തില്‍ , ശരിയായ ജെര്‍ണലിസ്റ്റുകള്‍ പക്ഷമില്ലാത്തവരുടെ പക്ഷം ചേരേണ്ടവരല്ലേ?. സമൂഹത്തിന് നന്മയുണ്ടാകുന്ന രീതിയില്‍, സമൂഹത്തെ ശരിയായ ദിശയില്‍ നയിക്കുന്ന രീതിയില്‍ , സധൈര്യം എഴുതുവാന്‍ തയ്യാറാകുന്നവരല്ലെ ശരിയായ പത്രപ്രവര്‍ത്തകര്‍?. ശരിയായ പത്രപ്രവര്‍ത്തനം എന്തെന്ന് ഇൗ പത്രപ്രവര്‍ത്തന ദിനത്തിലെങ്കിലും മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ചിന്തിക്കേണ്ടിയിരിക്കുന്നു. ഓരോ മാധ്യമങ്ങളും അവരവരുടെ താല്പര്യമനുസരിച്ച് വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അത് വായിക്കുന്ന അല്ലെങ്കില്‍ കേള്‍ക്കുന്ന ജനം വരികളിലൂടെയല്ലാ , വരികള്‍ക്കിടയിലൂടെ വായിക്കുവാന്‍ നിര്‍ബന്ധിതരാകുന്നു. അതോടൊപ്പം , മാധ്യമങ്ങളുടേയും മാധ്യമ പ്രവര്‍ത്തകരുടേയും വിശ്വാസ്യത നഷ്ടപ്പെടുന്നു.
എല്ലാ വര്‍ഷവും ഇന്ത്യയില്‍ നവംബര്‍ 17 , ദേശീയ പത്രപ്രവര്‍ത്തന ദിനമായി ആഘോഷിക്കുന്നു. സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഉള്ള പങ്കിനെകുറിച്ച് ചിന്തിക്കുകയും , അതോടൊപ്പം , സംസാരിക്കുന്നതിനും ചിന്തിക്കുന്നതിനും ഉള്ള സ്വാതന്ത്രൃത്തെ സംരക്ഷക്കുന്നതിനുവേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുവാന്‍ ഈ ദിനാചരണം കൊണ്ട് സാധിക്കണം. രാജ്യത്തിലെ ജനങ്ങളുടെ സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടി നിലകൊണ്ടുകൊണ്ട് , അവ സംരക്ഷിക്കുന്നതില്‍ ഒരു നിര്‍ണ്ണായക പങ്ക് വഹിക്കുവാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കണം . ജനാധിപത്യ രാജ്യങ്ങളില്‍, ജനാധിപത്യ സംരക്ഷണത്തിന്റെ 4th estate ആയി മാധ്യമങ്ങള്‍ അറിയപ്പെടുന്നു. നിയമ നിര്‍മ്മാണം , നിയമ പരിപാലനം, ജുഡീഷ്യറി (Legilature , Executive , Judiciary )എന്നീ ജനാധിപത്യത്തിന്റെ മൂന്ന് നെടുംതൂണുകള്‍ക്കൊപ്പം ജനാധിപത്യം സംരക്ഷിക്കുന്നതിന് നാലാം തൂണായി മാധ്യമങ്ങള്‍ നിലനില്‍ക്കുന്നു. എപ്പൊഴൊക്കെ ജനാധിപത്യ ധ്വംസനം നടക്കുന്നുവോ അപ്പോഴൊക്കെ മാധ്യമങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും അവയെ ചെറുക്കുകയും ചെയ്യുന്നു .
എല്ലാവര്‍ക്കും ദേശീയ പത്രപ്രവര്‍ത്തന ദിനത്തിന്റെ ( National Journalism Day ) നന്മകള്‍ നേരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ