`` പച്ചപ്പനം തത്തെ ......പുന്നാര പൂമുത്തേ
പുന്നെല്ലിന്‍ പൂങ്കരളെ
ഉച്ചക്കു നീയെന്റെ കൊച്ചു വാഴത്തോപ്പില്‍
ഒന്നു വാ പൊന്നഴകേ .....''
2005ലെ ഏറ്റവും നല്ല ഗാന രചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഈ മനോഹരമായ ഗാനം രചിച്ചത് പ്രശസ്ത സാഹിത്യകാരന്‍ ശ്രീ പൊന്‍കുന്നം ദാമോദരനാണ്. (സിനിമ - `നോട്ടം ' ). സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ ,അതായത് നാടകം , ഗാന രചന , സാഹിത്യ നിരൂപണം , നോവല്‍ , കവിത തുടങ്ങിയ മേഖലകളില്‍ തന്റേതായ സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. പൊന്‍കുന്നം ഗ്രാമത്തില്‍ 1915നവംബര്‍ 25ന് ജനിച്ച ശ്രീ പൊന്‍കുന്നം ദാമോദരന്‍ സംസ്കൃതത്തിലും മലയാളത്തിലും വിദ്വാന്‍ പരീക്ഷയും ആയുര്‍വേദത്തില്‍ ശാസ്ത്രി പരീക്ഷയും പാസ്സായിട്ടുണ്ട്. അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പുരോഗമന സാഹിത്യ പ്രസ്ഥാനത്തില്‍ സജീവമായിരുന്നു. ഒരു ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹത്തിന്റെ രചനകള്‍ യാഥാസ്ഥിതികത്വത്തിനും സമൂഹത്തിലെ അസമത്വങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ വിരല്‍ ചൂണ്ടുന്നവയാണ് . ` വഴിവിളക്കുകള്‍ ', വിശക്കുന്ന ദൈവങ്ങള്‍ തുടങ്ങിയ നാടകങ്ങള്‍, `നീരാളി ' , ` അനാഥ പെണ്ണ് ' തുടങ്ങിയ നോവലുകള്‍, ` പ്രഭാത ഭേരി' , ` രക്ത രേഖകള്‍ ' തുടങ്ങിയ കവിതകള്‍ , ` ചെമ്മീനിലെ തകഴി ' എന്ന സാഹിത്യ നിരൂപണം തുടങ്ങി നിരവധി രചനകള്‍ ശ്രീ പൊന്‍കുന്നം ദാമോദരന്റേതായിട്ടുണ്ട് .
1994 നവംബര്‍ 24ന് ശ്രീ പൊന്‍കുന്നം ദാമോദരന്‍ അന്തരിച്ചു . ആ ബഹുമുഖ പ്രതിഭയുടെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ