ദേശീയ ഭരണഘടന ദിനം .
1949 നവംബര്‍ 26ന് ആണ് ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കപ്പെട്ടത്. അതിന്റെ ഓര്‍മ്മക്കായിട്ടാണ് നവംബര്‍ 26 ദേശീയ ഭരണഘടന ദിനമായി ആചരിക്കുന്നത് . 1947 ആഗസ്റ്റ് 29ന് ചേര്‍ന്ന ഭരണഘടന സമിതി , ഭരണഘടനയുടെ കരടു രേഖ തയ്യാറാക്കാന്‍ ഡോ. ബി. ആര്‍. അംബേദ്ക്കറുടെ നേതൃത്വത്തില്‍ ഒരു സമിതിയെ ചുമതലപ്പെടുത്തി. അവര്‍ സമ്പൂര്‍ണ്ണ ഭരണഘടന തയ്യാറാക്കി സമര്‍പ്പിക്കുകയും അത് 1949 നവംബര്‍ 26ന് അംഗീകരിക്കപ്പെടുകയും ചെയ്തു . 1950ജനുവരി 26ന് ഭരണഘടന നിലവില്‍ വന്നു. അതോടെയാണ് ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക് ആയി മാറിയത്.
ദേശീയ നിയമ ദിനമായി ആചരിച്ചിരുന്ന നവംബര്‍ 26 ഇപ്പോള്‍ ദേശീയ ഭരണഘടന ദിനമായി അറിയപ്പെടുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ