മലയാള സിനിമയിലെ പൗരുഷത്തിന്റേയും സാഹസികതയുടേയും പ്രതീകമായി ഇന്നും മലയാളികളുടെ മനസ്സുകളില്‍ മായാതെ നില്‍ക്കുന്ന ശ്രീ ജയന്‍, 1939 ജൂലൈ 5ന് കൊല്ലം ജില്ലയില്‍ തേവള്ളി എന്ന സ്ഥലത്ത് മാധവവിലാസം വീട്ടില്‍ മാധവപിള്ളയുടേയും ഓലയില്‍ ഭാരതിയമ്മയുടേയും മകനായി ജനിച്ചു. കൃഷ്ണന്‍നായര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. വീടിനടുത്തുള്ള സ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശ്രീ ജയന്‍ വിദ്യാഭ്യാസത്തിനുശേഷം ഇന്ത്യന്‍ നേവിയില്‍ ചേര്‍ന്നു. 15 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ശേഷം തിരിച്ചെത്തിയ അദ്ദേഹം പിന്നീട് സിനിമയിലെത്തി. 1974 ല്‍ ` ശാപമോക്ഷം ' എന്ന സിനിമയിലൂടെയാണ് സിനിമാ പ്രവേശനം. അവിടന്നങ്ങോട്ട് നൂറിലധികം സിനിമകള്‍. ഒരു തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. നായകനായി ആദ്യം അഭിനയിച്ച സിനിമ ശ്രീ ഹരിഹരന്‍ സംവിധാനം ചെയ്ത ` ശരപഞ്ജരം ' എന്ന സിനിമയാണ്. ശ്രീ ഐ.വി. ശശി സംവിധാനം ചെയ്ത ` അങ്ങാടി ' എന്ന സിനിമയാണ് അദ്ദേഹത്തെ കൂടുതല്‍ പ്രശസ്തനാക്കിയത്. അദ്ദേഹത്തിന്റെ സിനിമകളിലെ ഡയലോഗുകള്‍ ഇന്നും മിമിക്രി കലാകാരന്മാര്‍ അനുകരിക്കുന്നുണ്ട്. ` കോളിളക്കം ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഉണ്ടായ ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ അദ്ദേഹം അകാല മൃത്യു അടഞ്ഞു. 1980 നവംബര്‍ 16ന് ആണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തിന്റെ സ്മരണകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ