മാനസിക ആരോഗ്യ ദിനം എല്ലാ വര്‍ഷവും ഒക്ടോബര്‍ 10ന് ആചരിക്കുന്നു. മാനസിക ആരോഗ്യ പോഷണ പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും ശക്തിപ്പെടുത്തുക എന്നതാണ് ലോക ആരോഗ്യ സംഘടന [ World Health Organisation ] ഈ ദിനം ആചരിക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആരോഗ്യം എന്നത് രോഗം ഇല്ലാതിരിക്കുന്ന അവസ്ഥ മാത്രമല്ലാ, ശാരീരികവും , മാനസികവും, സാമൂഹികവുമായ ക്ഷേമമാണ്. ഒരു വ്യക്തി സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് അവകൊണ്ട് ജന സമൂഹത്തിന് ഫലദായകമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണ് ശരിയായ മാനസിക ക്ഷേമമെന്ന് ലോക ആരോഗ്യ സംഘടന പറയുന്നു. മാനസിക ആരോഗ്യത്തെ പരിപോഷിപ്പിക്കാനും ശക്തിപ്പെടുത്താനും വിവിധ സര്‍ക്കാരുകള്‍ മുന്‍പത്തേക്കാള്‍ കൂടുതല്‍ താല്പര്യമെടുക്കുന്നുണ്ട്. ``ആരോഗ്യം സമ്പൂര്‍ണ്ണ ദൈനംദിന ജീവിതത്തിനുള്ള ഒരു ഉപാധിയാണ്, നിലനില്‍പ്പിനായി മാത്രമുള്ളതല്ല. ആരോഗ്യം എന്നത് ശാരീരിക ശേഷിയിലും , സാമൂഹിക ,വ്യക്തിപരമായ ഉപാധികള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള സാക്ഷാത്തായ ഒരു സംഗതിയുമാണ് '' . ലോക ആരോഗ്യ സംഘടന കൂട്ടിച്ചേര്‍ക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ