.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഒക്‌ടോബർ 27, വ്യാഴാഴ്‌ച

ഒക്ടോബര്‍ 28. ചെറുകാടിന്റെ ചരമ ദിനം

`` സമൂഹത്തിന്റെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നതായിരിക്കണം സാഹിത്യ രചന '' എന്ന ചെറുകാടിന്റെ വിശ്വാസത്തിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ് അദ്ദേഹത്തിന്റെ രചനകള്‍ . മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയിലെ ചെമ്മലശ്ശേരി എന്ന സ്ഥലത്ത് ചെറുകാട് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ഗോവിന്ദ പിഷാരടി 1914 ഓഗസ്റ്റ് 26ന് ജനിച്ചു . അച്ഛന്‍ കീഴീട്ടില്‍ പിഷാരത്ത് കരുണാകര പിഷാരടി. അമ്മ ചെറുകാട് പിഷാരത്ത് നാരായണി പിഷാരസ്യാര്‍. കുടിപ്പള്ളിക്കൂടത്തില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ചെറുകാട് മലപ്പുറം, ചെറുകര, പെരിന്തല്‍മണ്ണ , കരിങ്ങാട് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മലയാളം വിദ്വാന്‍ പരീക്ഷ പാസായിട്ടുണ്ട്. ചെറുകര, ചെമ്മലശ്ശേരി സ്കൂളുകളില്‍ അദ്ധ്യാപകനായിരുന്നു. പാവറട്ടി സംസ്കൃത കോളേജ് , പട്ടാമ്പി ശ്രീനീലകണ്ഠ സംസ്കൃത കോളേജ് എന്നിവിടങ്ങളിലും പഠിപ്പിച്ചിട്ടുണ്ട്. യു. ജി. സി. പ്രൊഫസര്‍ ആയി സേവനം അനുഷ്ഠിച്ചിരുന്നു. ഭാരൃ ലക്ഷ്മിപിഷാരസ്യാര്‍. പ്രശസ്ത സാഹിത്യകാരന്‍ കെ. പി. മോഹനന്‍ ഉള്‍പ്പെടെ ആറ് മക്കളാണ് ചെറുകാടിന്.

                                                                 കമ്യൂണിസ്റ്റ് സഹ യാത്രികനും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന ചെറുകാട് നോവല്‍, നാടകം , യാത്രാവിവരണം, കവിത , ചെറുകഥ, ആത്മകഥ തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ആളാണ് . നിരവധി കൃതികള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ആത്മകഥ ` ജീവിതപ്പാത' ക്ക് 1975ല്‍ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് , 1976ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട് . ` ദേവലോകം,'  `മണ്ണിന്റെ മാറില്‍ ', `മുത്തശ്ശി', `ശനിദശ', തുടങ്ങിയവയാണ് നോവലുകള്‍. 1976 ഒക്ടോബര്‍ 28ന് അദ്ദേഹം അന്തരിച്ചു . അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ