.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഒക്‌ടോബർ 9, ഞായറാഴ്‌ച

യുവ ജനങ്ങള്‍ ഉണരുന്നു.

                                                                    ആശംസകള്‍ അര്‍പ്പിക്കുന്നു ...........


ചായ കടകളിലും കലുങ്കുകളിലും ബാര്‍ബര്‍ ഷോപ്പിലുമിരുന്ന് ആശയ വിനിമയം നടത്തിയവരായിരുന്നു പണ്ട്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടുകൂടി ആശയ വിനിമയത്തിന് ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ തുടങ്ങിയവ ഉപയോഗിച്ചു തുടങ്ങി. തിരുമുടിക്കുന്ന് ഗ്രാമത്തിന്റെ വടക്കു ഭാഗത്തുള്ള യുവ ജനങ്ങള്‍ ` കൊറ്റംചിറ യൂത്ത് വിംഗ് ' എന്ന പേരില്‍ ഒരു ` ഫേസ്ബുക്ക് '  കൂട്ടായ്മ ആരംഭിച്ചു കാണുന്നതില്‍ സന്തോഷിക്കുന്നു . ദിശാബോധമുള്ള യുവത്വം സമൂഹത്തിന് കരുത്താണ്. നമ്മുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും പോസിറ്റീവ് ആയിരിക്കണം.  ജ്വലിക്കുന്ന ചിന്തകളും ശക്തമായ നിശ്ചയ ദാര്‍ഢ്യവും സമന്വയിക്കുന്ന ഒരു ജീവിത കാലഘട്ടമാണ് യുവത്വം. സാങ്കേതിക വിദ്യകളുടേയും, നൂതന കണ്ടുപിടുത്തങ്ങളുടേയും പിന്നില്‍ സാഹസികത നിറഞ്ഞ യുവത്വം കാണാന്‍ കഴിയും. യുവത്വം ആണ് സമൂഹ പുനര്‍ സൃഷ്ടിക്കും രാഷ്ട്ര നിര്‍മ്മാണത്തിനുമുള്ള പല സിദ്ധാന്തങ്ങളുടേയും ഊര്‍ജ്ജം. അലസരായിരുന്ന് അറിഞ്ഞുകൊണ്ട് യൗവ്വനം നഷ്ടപ്പെടുത്തിയിട്ട് വാര്‍ദ്ധക്യത്തില്‍ പരിതപിക്കുന്നതില്‍ കാര്യമില്ല. നന്മയെ ഇല്ലായ്മ ചെയ്യാനുള്ള നിരന്തര ശ്രമങ്ങള്‍ക്കിടയിലും സത്യത്തിന്റെ നിലനില്പിനുവേണ്ടി മുന്നോട്ടിറങ്ങുന്ന യുവ ജനങ്ങള്‍ അനുഗ്രഹീതരാണ്. നൂതന ചിന്തകളും ആശയങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോള്‍ യുവത്വം നമ്മില്‍ നിലനില്‍ക്കും. പരസ്പരം പഴി ചാരാനുള്ള ഒരു വേദിയായി `കൊറ്റംചിറ യൂത്ത് വിംഗ് ' മാറരുത് .  തങ്ങള്‍ക്ക് ചുറ്റും നടക്കുന്ന കാര്യങ്ങള്‍, ഏത് രാജ്യത്തായാലും അത് തങ്ങളേക്കൂടി ബാധിക്കുന്ന കാര്യങ്ങളാണെന്ന് മനസ്സിലാക്കി ആ വക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന, പോസിറ്റീവ് ആയി ചിന്തിക്കുന്നവരുടേയും , എഴുതുന്നവരുടേയും ഒരു കൂട്ടായ്മയായി `കൊറ്റംചിറ യൂത്ത് വിംഗ് ' മാറട്ടെയെന്ന് ആശംസിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ