October 9. World Postal or Post Office Day .
`ശകുന്തള ' എന്ന മലയാളം സിനിമയില്‍ ,വയലാര്‍ രാമവര്‍മ്മ രചിച്ച് , ജി.ദേവരാജന്‍ സംഗീത സംവിധാനം ചെയ്ത്, പി.സുശീല പാടിയ `` പ്രണയ ലേഖനം എങ്ങനെ എഴുതണം, മുനി കുമാരികല്ലോ, ഞാനൊരു മുനി കുമാരികയല്ലോ എന്ന ഗാനമാണ് ഈ തപാല്‍ ദിനത്തില്‍ ഓര്‍മ്മ വരുന്നത്. വാര്‍ത്താ വിതരണത്തിന് ചരിത്രാതീത കാലം മുതല്‍ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ചുപോന്നു. കവി ഭാവനയില്‍ പക്ഷികള്‍, മേഘങ്ങള്‍ മുതലായവ മുഖാന്തിരം വാര്‍ത്താവിതരണം നടത്തിയതായി സങ്കല്‍പിച്ചെഴുതിയിട്ടുണ്ട്. വിളിച്ചുപറഞ്ഞും ചെണ്ട കൊട്ടിയും വഴിയരികില്‍ ശിലാഫലകങ്ങള്‍ നാട്ടിയും വാര്‍ത്താവിതരണം നടത്തിയിരുന്നതായി ചരിത്ര രേഖകളില്‍ കാണാം . ഒക്ടോബര്‍ 9 ലോക തപാല്‍ ദിനമായി ലോകമെമ്പാടും 1969 മുതല്‍ ആചരിച്ചു പോരുന്നു. ആഗോള തപാല്‍ സംവിധാനം നിലവില്‍ കൊണ്ടുവരിക എന്നതാണ് ലക്ഷ്യം . ജപ്പാനിലെ ടോക്യോയില്‍ വച്ച് 1969ല്‍ നടന്ന യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്‍ [യു.പി.യു ] സമ്മേളനത്തില്‍ വച്ചാണ് ഒക്ടോബര്‍ 9ന് ലോക തപാല്‍ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. 1874ല്‍ സ്വിറ്റ്സര്‍ലണ്ടിലുള്ള ബേണില്‍ യൂണിവേഴ്സല്‍ പോസ്റ്റല്‍ യൂണിയന്‍ സ്ഥാപിതമായതിന്റെ ഓര്‍മ്മക്കായിട്ടാണ് ഈ ദിനം ആചരിച്ചു പോരുന്നത്. ലോകത്തെ 189 രാജ്യങ്ങള്‍ യു. പി. യു. വില്‍ അംഗങ്ങളായുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടുകൂടി ഇന്റര്‍നെറ്റ് തുടങ്ങിയ വാര്‍ത്താ മാദ്ധ്യമങ്ങള്‍ വികസിച്ചു വന്നെങ്കിലും ഇന്നും കത്തെഴുത്ത് തുടര്‍ന്നു പോരുന്നവര്‍ ധാരാളം ഉണ്ട്. തപാല്‍ വകുപ്പും, ആധുനികവല്‍കരിച്ചുകൊണ്ട് , കാലത്തിനൊത്ത് മാറികൊണ്ടിരിക്കുന്നു.
ഇന്ത്യയില്‍ `ദേശീയ തപാല്‍ ദിനം 'ഒക്ടോബര്‍ 10ന് ആണ് ആചരിക്കുന്നത്.
ഇന്ത്യയില്‍ `ദേശീയ തപാല്‍ ദിനം 'ഒക്ടോബര്‍ 10ന് ആണ് ആചരിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ