.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഒക്‌ടോബർ 23, ഞായറാഴ്‌ച

ഒക്ടോബര്‍ 24. ലോക എെക്യരാഷ്ട ദിനം, ലോക വികസന വിവര ദിനം

എെക്യരാഷ്ട സഭയുടെ ഉദ്ദേശങ്ങളേയും ,നേട്ടങ്ങളേയും കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനു വേണ്ടിയാണ് എെക്യരാഷ്ട ദിനം ആചരിക്കുന്നത് . 1948 മുതലാണ് ഈ ദിനാചരണം ആരംഭിച്ചത് . ലോക സമാധാനം നിലനിര്‍ത്തുവാന്‍ ഒരു സംഘടന വേണമെന്ന ലോക രാഷ്ട്രങ്ങളുടെ ആഗ്രഹമനുസരിച്ച് അവര്‍ ഒത്തുചേര്‍ന്ന് യു.എന്‍. ചാര്‍ട്ടര്‍ [എെക്യരാഷ്ട സഭയുടെ നിയമ പുസ്തകം ] എഴുതി ഉണ്ടാക്കി ചാര്‍ട്ടര്‍ നിലവില്‍ വന്ന ദിവസം ആണ് ഒക്ടോബര്‍ 24. അതുകൊണ്ടാണ് ഒക്ടോബര്‍ 24 എെക്യരാഷ്ട ദിനമായി ആചരിക്കുന്നത് . അന്നേ ദിവസം എെക്യരാഷ്ട സഭയില്‍ അംഗത്വമുള്ള എല്ലാ രാജ്യങ്ങളിലും എെക്യരാഷ്ട സഭയുടെ നേട്ടങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്. ലോകമെങ്ങും ശാന്തിയും സമാധാനവും നിലനിര്‍ത്തുക,  യുദ്ധത്തില്‍നിന്നും മാനവരാശിയെ രക്ഷിക്കുക, സ്ത്രീപുരുഷ സമത്വം ഉറപ്പു വരുത്തുക, നീതിയേയും രാജ്യാന്തര നിയമങ്ങളേയും പിന്തുണക്കുക, സാമൂഹിക പുരോഗതിയും ജീവിത നിലവാരവും ഉയര്‍ത്തുന്നതിനായി നിലകൊള്ളുക തുടങ്ങിയവയാണ് എെക്യരാഷ്ട സഭയുടെ ലക്ഷ്യങ്ങള്‍. എന്നാല്‍, രാജ്യങ്ങളുടെ സ്വാതന്ത്രൃത്തിലും പരമാധികാരത്തിലും കൈ കടത്താനുള്ള അവകാശം ഈ സംഘടനക്കില്ല. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും പ്രശ്നങ്ങളും പരിഹരിക്കാനുള്ള ഒരു വേദികൂടിയാണ് എെക്യരാഷ്ട സഭ.
                                    
                                                           ലോക വികസന വിവര ദിനം [World Development Information Day ] കൂടിയാണ് ഒക്ടോബര്‍ 24.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ