കേരള ഗാന്ധി എന്നറിയപ്പെടുന്ന ശ്രീ കെ. കേളപ്പന്‍ 1889 ഓഗസ്റ്റ് 24ന് കോഴിക്കോട് മൂടാടിയിലെ മൂച്ചുകുന്ന് ഗ്രാമത്തില്‍ കണാരന്‍- കുഞ്ഞമ്മ ദമ്പതികളുടെ മകനായി ജനിച്ചു . കൊയിലാണ്ടി ബാസല്‍ മിഷന്‍ എല്‍. പി. സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം . തലശ്ശേരി ബാസല്‍ മിഷന്‍ സ്കൂള്‍, കോഴിക്കോട് സാമൂതിരി കോളേജ് , മദ്രാസ് കൃസ്ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം . ബിരുദധാരിയാണ്. ചങ്ങനാശ്ശേരി സെന്റ് ബര്‍ക്കുമാന്‍സ് സ്കൂളില്‍ അദ്ധ്യാപകനായിരുന്നു. സ്വാതന്ത്ര്യ സമര സേനാനി, അദ്ധ്യാപകന്‍, പത്രാധിപര്‍ തുടങ്ങിയ നിലകളില്‍ പ്രശസ്തനാണ്. ബോംബെയില്‍ തൊഴില്‍ ജീവിതം നയിച്ച് നിയമ പഠനം നടത്തികൊണ്ടിരുന്നപ്പോള്‍ ഗാന്ധിജിയുടെ ആഹ്വാനത്തില്‍ പ്രചോദിതനായി പഠനം ഉപേക്ഷിച്ച് ദേശീയ സ്വാതന്ത്രൃ സമരത്തിലേക്ക് ഇറങ്ങി. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്ഥാപക അംഗവും ആദ്യ പ്രസിഡന്റും ആയിരുന്നു അദ്ദേഹം. മാതൃഭൂമി ദിനപത്രത്തിന്റെ പത്രാധിപരായിരുന്നു. സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരേയും, ബ്രിട്ടീഷ് ഭരണത്തിനെതിരേയും പോരാടി. 1932ലെ ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ നേതാവായിരുന്നു. സ്വാതന്ത്രൃ സമരത്തിന്റെ ഭാഗമായി പല പ്രാവശ്യം ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. ടി. പി. ലക്ഷ്മിയമ്മയാണ് ഭാരൃ. പൊന്നാനിയില്‍ നിന്ന് ലോകസഭ അംഗമായിട്ടുണ്ട്. ലളിതജീവിതവും ഉയര്‍ന്ന ചിന്തയുമായിരുന്നു അദ്ദേഹത്തിന്റേത്.1971ഒക്ടോബര്‍ 7ന് അദ്ദേഹം അന്തരിച്ചു . ഒക്ടോബര്‍ 6ന് എന്നും ചിലയിടങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ നവോത്ഥാനത്തിന് വേണ്ടി പോരാടിയ ,സ്വാതന്ത്രൃ സമര സേനാനിയായിരുന്ന, കേരള ഗാന്ധി എന്നറിയപ്പെടുന്ന കേളപ്പജീക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ