1989 മുതലാണ് എെക്യ രാഷ്ട്ര സഭ ഒക്ടോബര്‍ 13 ` ലോക ദുരന്ത നിവാരണ ദിനം ' ആയി ആചരിക്കുവാന്‍ തുടങ്ങിയത്. അന്തര്‍ദേശീയ തലത്തില്‍ ദുരന്ത നിവാരണത്തിന്റെ ആവശ്യകത ജനങ്ങളെ ബോധവല്‍കരിക്കുന്നതിനും മുന്‍കരുതലുകള്‍ എടുക്കുന്നതിനെപറ്റി ഓര്‍മ്മിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ദിനാചരണം. International Day for Disaster Reduction [I D D R ] ഓരോ ഗവണ്‍മേന്റിനേയും , പൗരന്മാരേയും ദുരന്ത നിവാരണ പരിപാടികള്‍ നടപ്പിലാക്കുവാന്‍ ഉത്തേജനം നല്‍കുന്നു. വെള്ളപ്പൊക്കം ,ചുഴലിക്കാറ്റ്, ഭൂചലനം, വരള്‍ച്ച, ഉരുള്‍പൊട്ടല്‍, തുടങ്ങി പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട കാരൃങ്ങളില്‍ ജനങ്ങളെ ബോധവല്‍കരിക്കുവാന്‍ ഈ ദിനാചരണം ഉപകരിക്കും. സര്‍ക്കാര്‍ തലത്തില്‍ വിവിധ പരിപാടികള്‍ നടപ്പിലാക്കിവരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ