.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഒക്‌ടോബർ 27, വ്യാഴാഴ്‌ച

ഒക്ടോബര്‍ 28. വി. യൂദായുടെ ഓര്‍മ്മതിരുനാള്‍ [ Feast of St. Jude ]

അസാധ്യ കാരൃങ്ങളുടെ മദ്ധ്യസ്ഥന്‍, നഷ്ടപ്പെട്ടവ തിരിച്ച് ലഭിക്കുന്നതിന്റെ മദ്ധ്യസ്ഥന്‍ തുടങ്ങിയ നിലകളില്‍ ലോകം മുഴുവന്‍ അറിയപ്പെടുന്ന വിശുദ്ധ യൂദ കൃസ്തുവിന്റെ പന്ത്രണ്ടു ശിഷ്യരില്‍ ഒരാളായിരുന്നു . ബൈബിള്‍ ഗവേഷകരുടെ പഠനമനുസരിച്ച്, വി. യൂദ ക്ളോപ്പസ് - മേരി ദമ്പതികളുടെ മകനായിരുന്നു. അമ്മയായ മേരി, യേശുകൃസ്തുവിന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ കസിനായിരുന്നു (Cousin ). ബൈബിളില്‍, സുവിശേഷത്തില്‍ വി. യൂദായെക്കുറിച്ച് രണ്ടു സ്ഥലത്ത് പരാമര്‍ശമുണ്ട്. വി. ലൂക്ക അദ്ധ്യായം 6- വാക്യം 16 , അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ അദ്ധ്യായം 1- വാക്യം 13. വി. യൂദ തദേവൂസ് എന്നും വിശുദ്ധന്‍ അറിയപ്പെടുന്നുണ്ട്. യൂദയാ, സമരിയ, സിറിയ, മെസൊപ്പൊട്ടാമിയ, ലിബിയ തുടങ്ങിയ സ്ഥലങ്ങളില്‍ പോയി വിശുദ്ധന്‍ യേശു കൃസ്തുവിന്റെ സുവിശേഷം പ്രസംഗിച്ചിരുന്നു. വിശുദ്ധ യൂദായുടെ ഒരു ലേഖനം സുവിശേഷത്തില്‍ ഉണ്ട് . ഏത് പ്രതിബന്ധങ്ങളും പ്രയാസങ്ങളും ഉള്ള സാഹചരൃമുണ്ടായാലും വിശ്വാസത്തില്‍ അധിഷ്ഠിതമായി ജീവിക്കുവാന്‍ വിശുദ്ധന്‍ ലേഖനത്തില്‍ ആഹ്വാനം ചെയ്യുന്നു .വി.യൂദ രക്തസാക്ഷി ആയതായിട്ടാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

                                                                          ലോകത്തിന്റെ നാനാ ഭാഗത്തും നിരവധി തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ വി. യൂദായുടെ പേരിലുണ്ട്. കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍  വി.യൂദയുടെ നാമധേയത്തിലുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഉണ്ട് . കോട്ടയം ജില്ലയില്‍ കോട്ടയ്ക്കുപുറം എന്ന സ്ഥലത്താണ് ആദ്യമായി കേരളത്തില്‍ വി. യൂദയുടെ നാമധേയത്തിലുള്ള തീര്‍ത്ഥാടന കേന്ദ്രം ഉണ്ടാകുന്നത്. ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള അതിരമ്പുഴ ഫൊറോനയില്‍ പെട്ട സെന്റ് മാത്യൂസ് ദേവാലയത്തിന്റെ കീഴിലാണ് കോട്ടയ്ക്കുപുറം സെന്റ് ജൂഡ് തീര്‍ത്ഥാടന കേന്ദ്രം . പത്തനംതിട്ട ജില്ലയില്‍ മരുതിമൂട്, എറണാകുളം ജില്ലയില്‍ യൂദാപുരം ,അങ്കമാലി, തൃശൂര്‍ ജില്ലയില്‍ കാഞ്ഞിരപ്പള്ളി തുടങ്ങി വളരെയധികം സ്ഥലങ്ങളില്‍ വി. യൂദയുടെ നാമധേയത്തിലുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഉണ്ട് . പതിനായിരക്കണക്കിന് ഭക്ത ജനങ്ങള്‍ വിശുദ്ധ യൂദയുടെ മദ്ധ്യസ്ഥത യാചിച്ച് പ്രാര്‍ത്ഥിക്കുകയും അനുഗ്രഹങ്ങള്‍ പ്രാപിക്കുകയും ചെയ്യുന്നതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു . ഒക്ടോബര്‍ 28ന് ആണ് വിശുദ്ധ യൂദയുടെ ഒാര്‍മ്മ തിരുനാള്‍ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ