.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഒക്‌ടോബർ 16, ഞായറാഴ്‌ച

ഒക്ടോബര്‍ 17. ലോക ദാരിദ്ര്യ നിര്‍മ്മാര്‍ജന ദിനം

ജനങ്ങളെ ദാരിദ്രൃ നിര്‍മ്മാര്‍ജനത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനു വേണ്ടി  ലോക ദാരിദ്ര്യ നിര്‍മ്മാര്‍ജന ദിനമായി [International Day for Eradication of Poverty ] ഒക്ടോബര്‍ 17 ന് ആചരിക്കുന്നു. എെക്യ രാഷ്ട്ര സഭ 1993 മുതല്‍ ഈ ദിനം  ആചരിച്ചു തുടങ്ങി . നിരവധി ചാരിറ്റി സംഘടനകളും ഗവണ്മേന്റിതര സംഘടനകളും മത വിഭാഗങ്ങളും ഈ ദിനാചരണത്തെ പിന്‍താങ്ങുകയും വിവിധ രാജ്യങ്ങളിലെ ഗവണ്മേന്റുകളെ ദാരിദ്രൃ നിര്‍മ്മാര്‍ജനത്തിനായുള്ള പരിപാടികള്‍ ആവീഷ്കരിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുക, ആരോഗ്യ പരിപാലനത്തിനുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ശുദ്ധ ജല ലഭ്യത ഉറപ്പ് വരുത്തുക,  വേണ്ടത്ര ശൗചാലയങ്ങള്‍ ഉണ്ടാക്കുക, സാമ്പത്തിക ഭദ്രത കൈവരുത്തുക, പ്ളാനുകളും പരിപാടികളും തയ്യാറാക്കുമ്പോള്‍ കുട്ടികളേയും കൂടി ഉള്‍പ്പെടുത്തുക മുതലായവയില്‍ ശ്രദ്ധയൂന്നി പരിപാടികള്‍ തയ്യാറാക്കുകയും നടപ്പിലാക്കുകയും ചെയ്താല്‍ ഒരു പരിധിവരെ ദാരിദ്ര്യം ഒഴിവാക്കാം.ഈവക കാര്യങ്ങളില്‍ വികസിത രാജ്യങ്ങള്‍ പ്രത്യേക ശ്രദ്ധ ചെലുത്തുകയും അവികസിത രാജ്യങ്ങളെ സഹായിക്കുകയും ചെയ്യുവാന്‍ ഈ ദിനാചരണം കൊണ്ട് സാധിക്കുന്നുണ്ട്. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുക, കാര്‍ഷികോല്‍പാദനം വര്‍ദ്ധിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, മനുഷ്യ വിഭവശേഷി വളര്‍ച്ച ത്വരിതപ്പെടുത്തുക, പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കുകയും വ്യാപകമാക്കുകയും ചെയ്യുക തുടങ്ങിയവയില്‍ ശ്രദ്ധയൂന്നിക്കൊണ്ട് ദാരിദ്യ നിര്‍മ്മാര്‍ജനം നടപ്പിലാക്കാം.
                    
                                              സഹോദരന്റെ ദുരിതങ്ങള്‍ കാണാനും അവരുടെ നിലവിളി കേള്‍ക്കാനും അവരെ സഹായിക്കാനുമുള്ള മാര്‍പാപ്പയുടെ ആഹ്വാനം ഈ ദാരിദ്ര്യ നിര്‍മ്മാര്‍ജന ദിനത്തില്‍ ഏറെ പ്രസക്തമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ