.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

നവംബര്‍ 1. സകല വിശുദ്ധരുടേയും ദിവസം [ All Saints' Day ]

സകല വിശുദ്ധരേയും ഓര്‍ത്ത് അവരുടെ മദ്ധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കുവാന്‍ പ്രത്യേകമായി നീക്കിവച്ചിരിക്കുന്ന ദിവസമാണ് നവംബര്‍ 1.  അന്ന് പള്ളികളില്‍ വിശുദ്ധ കുര്‍ബ്ബാനക്കു പുറമെ, പ്രത്യേക കര്‍മ്മങ്ങള്‍ ഉണ്ടായിരിക്കും. കൃസ്തുവിനു ശേഷം നൂറാം ആണ്ടോടു കൂടി (ഒന്നാം നൂറ്റാണ്ടോടു കൂടി ), വിശ്വാസത്തിനു വേണ്ടി ധീര രക്തസാക്ഷികളായവരെ ഓര്‍ക്കുകയും അവരുടെ മദ്ധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന പതിവ് നിലവില്‍ വന്നു. ഈ ലോകത്തില്‍ കൃസ്തുവിന് സാക്ഷ്യം വഹിച്ചവരെല്ലാം മരണശേഷം സ്വര്‍ഗ്ഗത്തില്‍ എത്തിചേരുന്നു എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ഉണ്ടായത് . സുകൃത സമ്പന്നമായി ജീവിതം നയിച്ച് കടന്ന് പോയവരെല്ലാം ദൈവ സന്നിധിയില്‍ നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്, ആ സത്യം ഓര്‍മ്മിപ്പിക്കലാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. അതോടൊപ്പം , നമ്മുടെ ജീവിതത്തെ ആ വിശുദ്ധരുടെ ജീവിതം പോലെ ക്രമീകരിച്ച് ജീവിക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ