മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ കത്തോലിക്കാ സഭ പ്രത്യേകമായി മാറ്റിവച്ചിരിക്കുന്ന ദിവസമാണ് നവംബര്‍ 2 . അന്നേ ദിവസം പള്ളികളില്‍ വിശുദ്ധ കുര്‍ബ്ബാനക്കു പുറമെ , പ്രത്യേക കര്‍മ്മങ്ങളും സിമിത്തേരിയില്‍ പ്രാര്‍ത്ഥനകളും നടക്കുന്നു. സഭയുടെ പഠനമനുസരിച്ച് കൃസ്തു വഴി സഭയിലെ എല്ലാ അംഗങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വിജയ സഭ, സഹന സഭ, സമര സഭ എന്നിങ്ങനെയുള്ള മൂന്ന് തലങ്ങളും ചേര്‍ന്നതാണ് സഭ. വിശുദ്ധ ജീവിതം നയിച്ച് സ്വര്‍ഗ്ഗത്തില്‍ എത്തിയവരാണ് വിജയ സഭ. മരണാനന്തരം വിശുദ്ധീകരണത്തിനായി വിധേയമാകുന്നതിനു വേണ്ടി ശുദ്ധീകരണ സ്ഥലത്ത് ഉള്ളവരാണ് സഹന സഭ. ഭൂമിയില്‍ ഇപ്പോള്‍ ജീവിച്ചുകൊണ്ടിരിക്കുന്നവരാണ് സമര സഭ. ഇപ്പോള്‍ ഈ ഭൂമിയില്‍ ജീവിച്ചുകൊണ്ടിരിക്കുന്നവരുടെ പ്രാര്‍ത്ഥനയും പരിത്യാഗവും ശുദ്ധീകരണസ്ഥലത്ത് കിടക്കുന്നവരുടെ മോക്ഷപ്രാപ്തിക്ക് സഹായകരമാകും എന്നാണ് വിശ്വാസം . ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് മരിച്ചവര്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ , പ്രത്യേകമായി ഒരു ദിവസം ,അതായത് നവംബര്‍ 2 , നീക്കി വച്ചിരിക്കുന്നത്. നവംബര്‍ മാസം മുഴുവന്‍ മരിച്ചവര്‍ക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ കത്തോലിക്കാ സഭ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു . അതുകൊണ്ടുതന്നെ , നവംബര്‍ മാസം മരിച്ചവരുടെ മാസമായി വിശ്വാസികളുടെ ഇടയില്‍ അറിയപ്പെടുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ