.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, നവംബർ 11, വെള്ളിയാഴ്‌ച

ഫ്ളോറിഡായിലെ Orlando - Theme Park കളുടെ നഗരം

അമേരിക്കയിലെ ഫ്ളോറിഡാ സംസ്ഥാനത്തുള്ള ഒര്‍ലാന്റൊ പട്ടണം Theme Park കളുടെ നഗരം ആണെന്ന് പറയാം. ഒരു ഡസനിലേറെ theme Park കള്‍ ഉണ്ടിവിടെ. ലോക പ്രശസ്തമായ Walt Disney World ഇവിടെയാണ്. ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന ഫ്ളോറിഡായിലെ Jacksonville പട്ടണത്തില്‍ നിന്ന് 235 കി.മി. ദൂരമുണ്ട് Orlando യിലേക്ക്. Orlando യിലെ ` Sea World ' എന്ന Theme Park ഒരു Marine Zoological Park ആണ്. സമുദ്രത്തിലുള്ള മിക്കവാറും എല്ലാ ജീവികളേയും അവിടെ കാണാം. പ്രത്യേകിച്ച്, ആര്‍ട്ടിക്കയിലേയും അന്റാര്‍ട്ടിക്കയിലേയും ജീവികള്‍. വിവിധ ജീവികളുടെ വലിയ അക്വേറിയങ്ങള്‍, ഡോള്‍ഫിന്‍, പെന്‍ഗ്വിന്‍, കടല്‍ നരികള്‍ അങ്ങനെ, എത്രയെത്ര കാഴ്ചകള്‍ . കുടാതെ, സാഹസിക റൈഡുകള്‍, ബോട്ടുയാത്ര , മൃഗങ്ങളും പക്ഷികളും ചേര്‍ന്നുള്ള Stage Show അങ്ങനെ വിവരിക്കാന്‍ സാധിക്കാത്ത അത്ര കാഴ്ചകള്‍ . വളരെയധികം ഫോട്ടൊകള്‍ എടുത്തിട്ടുണ്ടെങ്കിലും സ്ഥല പരിമിതിയുള്ളതുകൊണ്ട് ചിലത്  ഇവിടെ ചേര്‍ക്കുന്നു . Penguin , Dolphin    വിഭാഗത്തില്‍ നിന്ന് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ