നവംബര്‍ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ച അമേരിക്കയില്‍ Thanks giving day ആയി ആഘോഷിക്കുന്നു. അന്ന് അവിടത്തെ അവധി ദിവസമാണ്. ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ചതിലുള്ള നന്ദി സൂചകമായി വിളവെടുപ്പ് കാലത്തിന്റെ അവസാനത്തില്‍ , പരമ്പരാഗതമായി ആഘോഷിക്കുന്ന ഒരു അവധി ദിനമാണ് Thanks giving day.അത് സാധാരണയായി Black Friday യുടെ തൊട്ടു മുന്‍പുള്ള ദിവസമായിരിക്കും. അന്നും മിക്കവാറും ഓഫീസുകളും അവധിയായിരിക്കും. തൊട്ടടുത്ത് വരുന്ന ശനി, ഞായര്‍ അവധി. അങ്ങനെ നാലു ദിവസങ്ങള്‍ തുടര്‍ച്ചയായി അവധി ദിവസങ്ങള്‍. Thanks giving day യില്‍ കുടുംബാംഗങ്ങളും കൂട്ടുകാരും ഒരുമിച്ച് കൂടി ഭക്ഷണം കഴിക്കുന്ന പതിവുണ്ട്. ഈ ദിവസം അമേരിക്കയില്‍ തിരക്കുള്ള ദിവസമാണ്. ജനങ്ങള്‍ വിനോദ സഞ്ചാരത്തിനും മറ്റുമായിട്ട് യാത്ര ചെയ്യുന്ന ദിവസം കൂടിയാണ് അന്ന്. 1863 മുതല്‍ ആണ് Thanks giving day അമേരിക്കയില്‍ ആഘോഷിച്ചു തുടങ്ങിയത്. American Indian Heritage day ആയും ഈ സമയം ആഘോഷിക്കുന്നു.
Black Friday അമേരിക്കയില്‍ ഏറ്റവും തിരക്കുള്ള ദിവസങ്ങളില്‍ ഒന്നാണ്. അന്ന് മിക്കവാറും എല്ലാ വ്യാപാര സ്ഥാപനങ്ങളിലും നിന്ന് വളരെ വിലക്കുറവില്‍ സാധനങ്ങള്‍ കിട്ടും . വളരെ വലിയ offer ആയിരിക്കും ഓരോ കടക്കാരും നല്‍കുക. തങ്ങള്‍ക്കു ലഭിച്ചിട്ടുള്ള ലാഭത്തിന്റെ ഒരു വിഹിതം ജനങ്ങള്‍ക്കു നല്‍കുന്നു എന്നാണ് പറയുന്നത്. തങ്ങള്‍ക്കു കിട്ടിയ ലാഭം കറുത്ത മഷിയില്‍ വരച്ചിടുകയും അത് Black Friday ദിവസം ജനങ്ങള്‍ക്കു നല്‍കുകയും ചെയ്യുന്നു .
അമേരിക്കയില്‍ ആഘോഷത്തിന്റെ ദിവസങ്ങളാണ് Thanks giving dayയും Black Friday യും തുടര്‍ന്ന് വരുന്ന അവധിദിവസങ്ങളും. എല്ലാവര്‍ക്കും ഈ ആഘോഷ ദിനങ്ങളുടെ ആശംസകള്‍ നേരുന്നു .
Thanks for sharing this knowledge
മറുപടിഇല്ലാതാക്കൂI was gng to google whatactually it is.
Thanks