കൊച്ചിന്‍ കലാഭവനിലൂടെ മിമിക്രി രംഗത്തേക്കും അതിലൂടെ ചലച്ചിത്ര രംഗത്തേക്കും കടന്നു വന്ന ഒരു കലാകാരന്‍ അണ് ശ്രീ എ. സി. സൈനുദ്ദീന്‍. 1952 മേയ് 12ന് ജനിച്ചു . 1986 ല്‍ അഭിനയിച്ച ` ഒന്ന് മുതല്‍ പൂജ്യം വരെ ' എന്നതാണ് അദ്യ സിനിമ . പി. എ. ബക്കറിന്റെ ` ചാപ്പ ' എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട് . ` ചെമ്മീന്‍ ' എന്ന സിനിമയില്‍ പരീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീ മധുവിനെ അനുകരിക്കലായിരുന്നു മിമിക്രിയില്‍ സൈനുദ്ദിന്റെ മാസ്റ്റര്‍പീസ്. നൂറ്റിഅന്‍പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് . ` മിമിക്സ് പരേഡ് ', ` ഹിറ്റ്ലര്‍ ', ` കബൂളിവാല', ` കാസര്‍ഗോഡ് കാദര്‍ബായ് ', ` ആലഞ്ചേരി തമ്പ്രാക്കള്‍ ' തുടങ്ങി നിരവധി സിനിമകളിലെ അഭിനയം മറക്കാന്‍ എളുപ്പം കഴിയില്ല. കോമഡി കഥാപാത്രങ്ങളെയാണ് കുടുതല്‍ അവതരിപ്പിച്ചിട്ടുള്ളത്. ` എഴുപുന്ന തരകന്‍ ' ആയിരുന്നു അവസാനത്തെ സിനിമ . വിവാഹിതനായിരുന്നു . രണ്ട് മക്കളുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 1999 നവംബര്‍ 4ന് ശ്രീ സൈനുദ്ദീന്‍ അന്തരിച്ചു . അകാലത്തില്‍ ചരമമടഞ്ഞ ആ കലാകാരന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ