.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, നവംബർ 5, ശനിയാഴ്‌ച

നവംബര്‍ 8. പ്രൊഫ. ബി. ഹൃദയകുമാരി.

അദ്ധ്യാപിക, പ്രഭാഷക, നിരൂപക, വിദ്യാഭ്യാസ വിദഗ്ദ , സാഹിത്യകാരി തുടങ്ങിയ നിലകളില്‍ പ്രശസ്തയായ പ്രൊഫസര്‍ ബി. ഹൃദയകുമാരി ആറന്മുള വാഴപ്പിള്ളി തറവാട്ടില്‍ 1930 സെപ്റ്റംബര്‍ 1ന് ജനിച്ചു . സ്വാതന്ത്ര്യ സമര സേനാനി ശ്രീ  ബോധേശ്വരനും പ്രൊഫസര്‍ കാര്‍ത്ത്യായനിയമ്മയുമാണ് മാതാപിതാക്കള്‍ . കവയിത്രി സുഗതകുമാരി സഹോദരിയാണ്. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദ ധാരിയാണ്. എറണാകുളം മഹാരാജാസ് , പാലക്കാട് വിക്ടോറിയ, തലശ്ശേരി ബ്രണ്ണന്‍ , തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, വിമന്‍സ് കോളേജ് എന്നീ കോളേജുകളില്‍ അദ്ധ്യാപികയായിരുന്നു . വിമന്‍സ് കോളേജില്‍ പ്രിന്‍സിപ്പല്‍ ആയിരുന്നു .

                                                                    പ്രൊഫസര്‍ ബി. ഹൃദയകുമാരി നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട് . വള്ളത്തോള്‍ കൃതികള്‍ ഇംഗ്ലീഷിലേക്കും, ടാഗോര്‍ കൃതികള്‍ മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്തു . ഇംഗ്ലീഷ് , മലയാളം , റോമന്‍ കവിതകളിലെ കാല്‍പനികതയെക്കുറിച്ചെഴുതിയ `കാല്പനികത ' എന്ന പഠനത്തിന് കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട് . സോവിയറ്റ് കള്‍ച്ചറല്‍ സൊസൈറ്റി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് . ` നന്ദിപൂര്‍വ്വം ' എന്ന പേരില്‍ ആത്മകഥ എഴുതിയിട്ടുണ്ട് . 2014 നവംബര്‍ 8ന് പ്രൊഫസര്‍ ബി. ഹൃദയകുമാരി അന്തരിച്ചു . ആ ബഹുമുഖ പ്രതിഭയുടെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ