.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, നവംബർ 14, തിങ്കളാഴ്‌ച

നവംബര്‍ 15. ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍

ആദരണീയനായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മാനുഷിക മൂല്ല്യങ്ങളിലൂന്നി നിയമത്തെ വ്യാഖ്യാനിച്ച് വിധി പ്രഖ്യാപിച്ചിരുന്ന മഹാന്മാരായ ജഡ്ജിമാരില്‍ ഒരാളായിരുന്നു . നീതിന്യായ രംഗത്തും , രാഷ്ട്രീയ ,സാമൂഹ്യ മണ്ഡലങ്ങളിലും നിറഞ്ഞുനിന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം . 1915 നവംബര്‍ 15ന് ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അണ്ണാമലൈ യൂണിവേഴ്സിറ്റി ,മദ്രാസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ പഠിച്ചതിനു ശേഷം അഭിഭാഷകനായി . 1952ല്‍ മദ്രാസ് നിയമ സഭയിലും 1957ല്‍ കേരള നിയമ സഭയിലും അംഗമായി. ശ്രീ ഇ. എം. എസ്. മന്ത്രിസഭയില്‍ ആഭ്യന്തരം, നിയമം, വൈദ്യുതി, ജലസേചനം, സാമൂഹ്യ ക്ഷേമം, ജയില്‍ എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു . 1968ല്‍ ഹൈകോടതി ജഡ്ജിയായി. 1970ല്‍ ലോ കമ്മീഷന്‍ അംഗമായി . 1973 മുതല്‍ 1980 വരെ സുപ്രീം കോടതി ജഡ്ജിയായിരുന്നു. നീതിന്യായ രംഗത്ത് പല സുപ്രധാന വിധികളും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട് . സമൂഹത്തിലെ സാധാരണക്കാരായ ജനങ്ങളോടാണ് തനിക്ക് പ്രതിബദ്ധതയെന്ന് തെളിയിക്കുന്ന വിധിന്യായങ്ങളായിരുന്നു അദ്ദേഹത്തിന്റേത്.

                                                                       നിരവധി കൃതികളുടെ രചയിതാവാണ് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ . സോവിയറ്റ്ലാന്റ് നെഹ്റു അവാര്‍ഡ് , ശ്രീ ജഹാംഗിര്‍ഗാന്ധി മെഡല്‍ തുടങ്ങി നിരവധി ബഹുമതികള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട് . ` ലിവിങ്ങ് ലജന്റ് ഓഫ് ലൊ ' എന്ന ബഹുമതി നല്‍കി ഇന്റര്‍നാഷണല്‍ ബാര്‍ കൗണ്‍സില്‍ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട് . റഷ്യന്‍ ഗവണ്‍മെന്റിന്റെ ` ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതിയും ഇന്ത്യാ ഗവണ്‍മേന്റിന്റെ ` പത്മവിഭൂഷണ്‍ ' ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് . 2014 ഡിസംബര്‍ 4ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അന്തരിച്ചു . ആ മഹാ പ്രതിഭയുടെ സ്മരണകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ