ചിരിപ്പിച്ചുകൊണ്ട് ചിന്തിക്കുവാന്‍ പ്രേരിപ്പിച്ച കാര്‍ട്ടൂണിസ്റ്റുകളില്‍ പ്രധാനിയാണ് ശ്രീ ബി. എം. ഗഫൂര്‍. കാലാകാലങ്ങളില്‍ നടക്കുന്ന സംഭവങ്ങളെ വിമര്‍ശനാത്മകമായി , ഹാസ്യാത്മകമായി ചിത്രീകരിക്കുന്നതാണല്ലോ കാര്‍ട്ടൂണ്‍ . രാഷ്ട്രീയ , സാമൂഹ്യ സംഭവങ്ങളുടെ കാണുന്ന വിവരണം എന്നും പറയാം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കാര്‍ട്ടൂണ്‍ ഒരു ദ്വിമുഖ കലയാണ്. യഥാര്‍ത്ഥമല്ലാത്തതോ , ഭാഗീകമായി യഥാര്‍ത്ഥമായതോ ആയ ചിത്രീകരണം. A simple drawing showing the features of its objects in a humorously exaggerated way, especially satirical one in a news paper or magazine - ഇതിനെയാണല്ലോ സാധാരണയായി കാര്‍ട്ടൂണ്‍ എന്ന് പറയുക. അങ്ങനെ ചിരിപ്പിച്ചുകൊണ്ട് നമ്മെ ചിന്തിക്കുവാന്‍ പ്രേരിപ്പിച്ച ഒരു കാര്‍ട്ടൂണിസ്റ്റ് ആണ് ശ്രീ ബി.എം. ഗഫൂര്‍ .
കോഴിക്കോട് ജില്ലയിലെ തിക്കൊടിയില്‍ ബടയക്കണ്ടി മാളിയേക്കല്‍ വൈദ്യരകത്ത് മുഹമ്മദ്കുട്ടി ഹാജിയുടേയും മറിയ ഉമ്മയുടേയും മകനായി ശ്രീ ബി. എം. ഗഫൂര്‍ ജനിച്ചു . പ്രശസ്ത ചിത്രകാരന്‍ എം.വി. ദേവന്റെ കീഴില്‍ ചിത്രകല അഭ്യസിച്ചതിനുശേഷം ചെന്നൈ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്ട്സ് ആന്റ് ക്രാഫ്റ്റ്സില്‍ തുടര്‍ന്ന് പഠിച്ചു. ` ചന്ദ്രിക ' ദിനപത്രം, ഡല്‍ഹി ദൂരദര്‍ശന്‍, ` ശങ്കേഴ്സ് വീക്കിലി ' , `ദേശാഭിമാനി ' ദിനപത്രം എന്നിവയില്‍ ജോലി നോക്കിയിട്ടുണ്ട് . 1980ല്‍ ആണ് ` മാതൃഭൂമി ' ദിനപത്രത്തില്‍ ജോലി ആരംഭിച്ചത് . മാതൃഭൂമി യിലെ ` കുഞ്ഞമ്മാന്‍ ' എന്ന അദ്ദേഹം ആരംഭിച്ച കാര്‍ട്ടൂണ്‍ പരമ്പരയാണ് അദ്ദേഹത്തിന് ഏറെ പ്രശസ്തി ഉണ്ടാക്കികൊടുത്തത്. കേരള കാര്‍ട്ടൂണ്‍ അക്കാഡമിയുടെ സ്ഥാപക സെക്രട്ടറിയായും ചെയര്‍മാന്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് പ്രസ്ക്ലബ്ബ് പ്രസിഡന്റ് , ലളിതകലാ അക്കാഡമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ` കാര്‍ട്ടൂണ്‍ ഇന്ത്യ 74 ' , `കുഞ്ഞമ്മാന്‍ ' എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട് . ` കുഞ്ഞമ്മാന്‍ ' കേന്ദ്ര കഥാപാത്രമായി ഒരു ടെലിഫിലിം ഇറക്കിയിട്ടുണ്ട്. 1991ല്‍ തിരുവനന്തപുരം പ്രസ്ക്ലബ്ബിന്റെ കാര്‍ട്ടൂണിസ്റ്റ് ഓഫ് ദ ഇയര്‍ പുരസ്കാരം ,2000ത്തില്‍ കാര്‍ട്ടൂണ്‍ അക്കാഡമിയുടെ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട് . കാര്‍ട്ടൂണിസ്റ്റ് , ചിത്രകാരന്‍ എന്നീ നിലകളില്‍ ഏറെ പ്രശസ്തനായ ശ്രീ ബി. എം. ഗഫൂര്‍ 2002 നവംബര്‍ 13 ന് അന്തരിച്ചു . അദ്ദേഹത്തിന്റെ സ്മരണകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ