.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, നവംബർ 5, ശനിയാഴ്‌ച

നവംബര്‍ 7. മാഡം ക്യൂറി [ മേരി ക്യൂറി ]

ഭൗതിക ശാസ്ത്രത്തിനും രസതന്ത്രത്തിനും നോബല്‍ സമ്മാനം ലഭിച്ചിട്ടുള്ള മാഡം ക്യൂറി എന്നറിയപ്പെടുന്ന മേരി ക്യൂറി പോളണ്ടില്‍ വാഴ്സോ നഗരത്തില്‍ 1867 നവംബര്‍ 7ന് ജനിച്ചു . മരിയ സലോമിയ സ്ക്ലോഡോവ്സ്ക എന്നായിരുന്നു ജനിച്ചപ്പോള്‍ ഇട്ടിരുന്ന പേര്. ഭൗതിക ശാസ്ത്ര അദ്ധ്യാപകനായിരുന്ന എം. പ്ലാഡിസ്ലാവ്സ്കിയും വ്ലാഡിസ്‌ലാവുമായിരുന്നു മാതാപിതാക്കള്‍ . പ്രാഥമിക പഠനങ്ങള്‍ക്കുശേഷം 1893ല്‍ പാരീസിലെ സോര്‍ബോണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഭൗതിക ശാസ്ത്രത്തില്‍ ബിരുദം നേടി . അതിനുശേഷം ഗണിത ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം എടുക്കുകയുണ്ടായി. 1895ല്‍ പിയറി ക്യൂറിയുമായി വിവാഹം ചെയ്തു .

                                                            1898ല്‍ പൊളോണിയം എന്ന മൂലകം കണ്ടുപിടിച്ചു. തുടര്‍ന്ന് ക്യൂറിമാര്‍ നടത്തിയ ശ്രമത്തിന്റെ ഫലമായി പിച്ച്ബ്ലെന്റില്‍ നിന്ന്  റേഡിയം കണ്ടുപിടിച്ചു. അര്‍ബുദം പോലെയുള്ള രോഗങ്ങള്‍ക്കുള്ള  ചികിത്സയില്‍ വളരെ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുന്ന , റേഡിയോആക്ടീവ് മൂലകമായ റേഡിയത്തിന്റെ കണ്ടുപിടുത്തം വൈദ്യ ശാസ്ത്ര രംഗത്ത് വളരെയധികം മാറ്റങ്ങളുണ്ടാക്കി.  പിന്നീട് ആശുപത്രികളില്‍ എക്സ് റേ സംവിധാനങ്ങള്‍ സ്ഥാപിച്ചു . റേഡിയോളജി ഇന്‍ വാര്‍ എന്ന പുസ്തകം പ്രസിദ്ധമാണ്. 1903ല്‍ ഭൗതിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ക്യൂറിമാര്‍ രണ്ടു പേരും കൂടി നേടി. 1911ല്‍ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം മാഡം ക്യൂറിക്ക് ലഭിച്ചിട്ടുണ്ട് . 1934ജൂലൈ 4ന് ഈ ലോക പ്രശസ്ത ശാസ്ത്രജ്ഞ അന്തരിച്ചു . മാഡം ക്യൂറിയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ