കാലാകാലങ്ങളില്‍ നടക്കുന്ന സംഭവങ്ങളെ വിമര്‍ശനാത്മകമായി ,ഹാസ്യാത്മകമായി വരകളിലൂടെ വിവരിക്കുന്നതിനെയാണല്ലോ കാര്‍ട്ടൂണ്‍ എന്ന് പറയുക. രാഷ്ട്രീയ ,സാമൂഹ്യ സംഭവങ്ങളുടെ കാണുന്ന ചിത്രീകരണം എന്നും കാര്‍ട്ടൂണുകളെ വിശേഷിപ്പിക്കാം. അത്തരത്തില്‍ , രാഷ്ട്രീയ കറപ്ഷനെതിരെ ശക്തമായി തന്റെ കാര്‍ട്ടൂണുകളിലൂടെ പ്രതികരിച്ച ഒരു ബഹുമുഖ പ്രതിഭയായിരുന്നു ശ്രീ അബു എബ്രാഹം . കാര്‍ട്ടൂണിസ്റ്റ് , എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന ശ്രീ അബു എബ്രാഹം 1924ജൂണ്‍ 11ന് മാവേലിക്കരയില്‍ ജനിച്ചു . അബു എന്ന തൂലികാനാമത്തിലാണ് അദ്ദേഹം അറിയപ്പെടുന്നത് . ഒരു യുക്തിവാദിയും നിരീശ്വരവാദിയുമായിരുന്ന അദ്ദേഹം , തന്റെ കാര്‍ട്ടൂണ്‍ രചനകളിലൂടെ, രാഷ്ട്രീയത്തില്‍ മതത്തിന്റെ ഇടപെടല്‍ ശക്തമായി എതിര്‍ത്തിരുന്നു. ബോംബെ ക്രോണിക്കിള്‍, ശങ്കേഴ്സ് വീക്കിലി, ബ്ളിറ്റ്സ്, ട്രൈബൂണ്‍ , ദ ഒബ്സര്‍വര്‍, ദ ഗാര്‍ഡിയന്‍, ദ ഇന്ത്യന്‍ എക്സ്പ്രസ്സ് തുടങ്ങിയ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . ` Abu on Bangaladesh ', `Games of Emergency', `Arrivals and Departures' ` Private View' തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ് . ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡ് 1970ല്‍ നേടിയ ` No Arks ' എന്ന ആനിമേഷന്‍ സിനിമയുടെ നിര്‍മ്മാതാവായിരുന്നു ശ്രി അബു. 2002 ഡിസംബര്‍ 1ന് ശ്രീ അബു അന്തരിച്ചു . അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ