.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, നവംബർ 11, വെള്ളിയാഴ്‌ച

നവംബര്‍ 12 . പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ

സ്വാതന്ത്രൃ സമര നേതാവ്, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ പ്രശസ്തനായ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ ഉത്തര്‍പ്രദേശില്‍ അലഹബാദിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ശ്രീ ബ്രിജ്നാഥിന്റേയും ശ്രീമതി മൂനാദേവിയുടേയും മകനായി 1861 ഡിസംബര്‍ 25ന് ജനിച്ചു . അലഹബാദ് യൂണിവേഴ്സറ്റിയില്‍ നിന്ന് മെട്രിക്കുലേഷന്‍ പാസ്സായി . കല്‍ക്കട്ട യൂണിവേഴ്സിറ്റിയില്‍ നിന്ന് സംസ്കൃതത്തില്‍ ബിരുദമെടുത്തു. അലഹബാദ് ജില്ലാ സ്കൂളില്‍ അദ്ധ്യാപകനായിരുന്നു .അലഹബാദ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എല്‍.എല്‍.ബി.ബിരുദമെടുത്തു. അഭിഭാഷകനായി ജോലിനോക്കി. ഇതിനിടയില്‍ പത്രപ്രവര്‍ത്തകനായി . ` ദ ലീഡര്‍ ' എന്ന ഇംഗ്ലീഷ് പത്രം ആരംഭിച്ചു. ` ഹിന്ദുസ്ഥാന്‍ ടൈംസ്' ന്റെ ചെയര്‍മാനായി ദീര്‍ഘ കാലം പ്രവര്‍ത്തിച്ചു.

                                                                              സ്വാതന്ത്രൃ സമര കാലത്ത് തീവ്ര ഹിന്ദു ദേശീയ വാദികളേയും മിതവാദികളേയും ഒന്നിച്ചു കൊണ്ടുപോകുന്നതില്‍ സുപ്രധാന പങ്കു വഹിച്ചു പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ. 1909ല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനായ അദ്ദേഹം നാലുപ്രാവശ്യം ആ പദവി അലങ്കരിച്ചിട്ടുണ്ട്. ബനാറസ് യൂണിവേഴ്സിറ്റിയുടെ സ്ഥാപകനാണ് അദ്ദേഹം . ഈ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍ ആയിരുന്നു . ഇന്ത്യന്‍ സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകരില്‍ ഒരാളായിരുന്നു . 1946 നവംബര്‍ 12ന് അദ്ദേഹം അന്തരിച്ചു . ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ` ഭാരത രത്നം ' മരണാനന്തര ബഹുമതിയായി നല്‍കി  2004ല്‍ കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട് .അദ്ദേഹത്തിന്റെ സ്മരണകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ