അമേരിക്കയിലെ വടക്കു ഭാഗത്തുള്ള സംസ്ഥാനമായ വാഷിങ്ടണ്‍ സ്റ്റേറ്റിലെ റെഡ്മണ്ടില്‍ നിന്ന് തെക്കു ഭാഗത്തുള്ള സ്റ്റേറ്റായ ഫ്ളോറിഡായിലെ ജാക്സണ്‍വില്ലയെന്ന പട്ടണത്തിലേക്ക് ഒരു യാത്ര. ഏഴ് മണിക്കൂര്‍ വിമാന യാത്ര വേണം ഫ്ളോറിഡയിലെത്താന്‍. ഫ്ളോറിഡായുടെ ഒരു വശം മെക്സിക്കന്‍ കടലിടുക്കും ഒരു വശം അറ്റ്ലാന്റിക് സമുദ്രവുമാണ്. ഫ്ളോറിഡാ സംസ്ഥാനത്തിലെ സെന്റ് ജോണ്‍ ജില്ലയിലെ (St. John County), സെന്റ് അഗസ്റ്റിന്‍ ബീച്ച് (St. Augustine Beach) അതി മനോഹരമാണ്. അറ്റ്ലാന്റിക് സമുദ്രത്തിന്റെ തീരത്ത് സമുദ്രത്തിലേക്ക് ഏകദേശം 300 മീറ്റര്‍ നീളത്തില്‍ കെട്ടിയുണ്ടാക്കിയ പാലത്തിലുടെ നടന്ന് അവിടെ നിന്ന് സമുദ്ര കാഴ്ചകള്‍ കാണുക എന്നത് വളരെ രസമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ