.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, നവംബർ 4, വെള്ളിയാഴ്‌ച

നവംബര്‍ 5. ശ്രീ കെ. ജയപാലപ്പണിക്കര്‍

പ്രശസ്ത ശില്പിയും ചിത്രകാരനുമായിരുന്ന ശ്രീ കെ. ജയപാല പണിക്കര്‍ കൊല്ലം ജില്ലയിലെ പെരിനാട് മംഗലത്ത് കുടുംബത്തില്‍ ശ്രീ കൊച്ചുകുഞ്ഞിന്റേയും ശ്രീമതി കല്ല്യാണിയുടേയും മകനായി 1937നവംബര്‍ 2ന് ജനിച്ചു . നാട്ടിലെ വിദ്യാഭ്യാസത്തിന് ശേഷം തമിഴ്നാട്ടിലെ കോളേജ് ഓഫ് ആര്‍ട്ട്സ് ആന്റ് ക്രാഫ്റ്റ്സില്‍ ചേര്‍ന്നു . ജലച്ചായത്തിലും എണ്ണച്ചായത്തിലുമായിരുന്നു ആദ്യകാല രചനകള്‍ . പഠനത്തിനു ശേഷം കേരളത്തില്‍ തിരിച്ച് വന്ന് ചിത്ര കലയോടൊപ്പം ബാത്തിക്, ടെറക്കോട്ട , മെറ്റല്‍ റിലീഫ് എന്നീ മാധ്യമങ്ങള്‍ ഉപയോഗിച്ചു. വിദേശ രാജ്യങ്ങളില്‍ അദ്ദേഹത്തിന്റെ ശില്പങ്ങളും ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൊല്ലത്ത്  സോപാനത്തിലെ കുണ്ധലനീയം  തുടങ്ങി നിരവധി രചനകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട് . വിവാഹിതനായിരുന്നു . രണ്ട് മക്കളുണ്ട്.

                                                                        തമിഴ്നാട് ലളിതകലാ അക്കാഡമി പുരസ്കാരം , കേരള ലളിതകലാ അക്കാഡമി പുരസ്കാരം , കേന്ദ്ര ലളിതകലാ അക്കാഡമി പുരസ്കാരം , കേരള ലളിതകലാ അക്കാഡമിയുടെ ഫെല്ലോഷിപ്പ് തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട് . 2003 നവംബര്‍ 5ന് ആ പ്രശസ്ത കലാകാരന്‍ അന്തരിച്ചു . അദ്ദേഹത്തിന്റെ സ്മരണകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ