.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, നവംബർ 4, വെള്ളിയാഴ്‌ച

നവംബര്‍ 6. മുന്‍ മുഖ്യമന്ത്രി ശ്രീ ആര്‍. ശങ്കര്‍

കേരള മുഖ്യമന്ത്രിയായിരുന്ന ശ്രീ ആര്‍. ശങ്കര്‍ കൊല്ലം ജില്ലയില്‍ പുത്തൂരില്‍ കുഴിക്കാലിയിടവക ഗ്രാമത്തില്‍ 1909 ഏപ്രില്‍ 30ന് രാമന്‍ - കുഞ്ഞാലിയമ്മ ദമ്പതികളുടെ മകനായി  ജനിച്ചു . പുത്തൂര്‍ പ്രാഥമിക വിദ്യാലയത്തിലും കൊട്ടാരക്കര ഇംഗ്ലീഷ് വിദ്യാലയത്തിലും പഠിച്ചതിനുശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടി . ശിവഗിരി ഇംഗ്ലീഷ് മിഡില്‍ സ്കൂളില്‍ പ്രധാന അദ്ധ്യാപകനായിരുന്നു. ലോകോളേജില്‍ പഠനത്തിനുശേഷം അഭിഭാഷകനായി ജോലി നോക്കി. വിവാഹിതനായിരുന്നു .ഭാര്യ - ലക്മിക്കുട്ടിയമ്മ. രണ്ട് മക്കള്‍ .

                                                                 പിന്നോക്ക വിഭാഗത്തോടുള്ള വിവേചനത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്ന ശ്രീ ആര്‍.  ശങ്കര്‍ കോണ്‍ഗ്രസ്കാരനായിട്ടാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. എസ്. എന്‍. ഡി. പി. യോഗം സെക്രട്ടറിയായിരുന്നു . 1948ല്‍ തിരുവിതാംകൂര്‍ നിയമസഭാംഗമായിരുന്നു. 1957ല്‍ കെ. പി. സി. സി. പ്രസിഡന്റ് ആയി . 1960ല്‍ ശ്രീ പട്ടം താണുപ്പിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ധനകാരൃ മന്ത്രിയും അതോടൊപ്പം ഉപ മുഖ്യമന്ത്രിയുമായിരുന്നു. പട്ടം താണുപ്പിള്ള പഞ്ചാബ് ഗവര്‍ണ്ണര്‍ ആയി പോയപ്പോള്‍ 1962ല്‍ മുഖ്യമന്ത്രിയായി . 1962 മുതല്‍ 1964 വരെ മുഖ്യമന്ത്രിയായിരുന്നു .

                                                                 സ്വന്തം ഉടമസ്ഥതയില്‍ ആരംഭിച്ച ` ദിനമണി ' എന്ന പത്രത്തിന്റെ മുഖ്യ പത്രാധിപര്‍ ആയിരുന്നു ശ്രീ ആര്‍.ശങ്കര്‍ . രസതന്ത്രത്തെ കുറിച്ച് പുസ്തകം രചിച്ചിട്ടുണ്ട് . 1972 നവംബര്‍ 6ന് അന്തരിച്ചു . അദ്ദേഹത്തിന്റെ സ്മരണകള്‍ക്ക് മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ