.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഒക്‌ടോബർ 4, ചൊവ്വാഴ്ച

ഒക്ടോബര്‍ 6- വി.കെ.കൃഷ്ണമേനോന്‍ - ചരമ ദിനം .

                                                    ശ്രീ . വി. കെ. കൃഷ്ണമേനോന്‍ - ചരമ ദിനം . ഒക്ടോബര്‍ . 6 .
മികച്ച പാര്‍ലമെന്റേറിയന്‍, പ്രഗത്ഭനായ നയതന്ത്രജ്ഞന്‍, കഴിവുറ്റ പ്രാസംഗികന്‍ തുടങ്ങിയ നിലകളില്‍ ലോക പ്രശസ്തനായ ശ്രീ. വി. കെ. കൃഷ്ണ മേനോന്‍ 1896 മേയ് 3ന് കോഴിക്കോട് പന്നിയങ്കരയില്‍ ജനിച്ചു. വെങ്ങാലില്‍ കുടുംബത്തില്‍ അഡ്വക്കേറ്റ് കോമത്ത് കൃഷ്ണകുറുപ്പിന്റേയും ശ്രീ ദേവിയുടേയും മകനാണ്. തലശ്ശേരിയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം . കോഴിക്കോട്  സാമൂതിരി കോളേജ്, ചെന്നൈ പ്രസിഡന്‍സി കോളേജ് , ലൊ  കോളേജ് , ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജ് , സ്കൂള്‍  ഓഫ് ഇക്കണോമിക്സ് തുടങ്ങിയവയിലായിരുന്നു ഉന്നത വിദ്യാഭ്യാസം . ലോക സഭ മെമ്പറായി മിഡ്നാപൂര്‍ , നോര്‍ത്ത് ബോംബെ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് തിരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്. രാജ്യസഭാ മെമ്പര്‍ ആയിരുന്നിട്ടുണ്ട്. United Kingdom ത്തില്‍ 1947 മുതല്‍ 1952 വരെ ഇന്തൃന്‍ ഹൈക്കമ്മീഷണര്‍ ആയിരുന്നു . 1952 മുതല്‍ 1962 വരെ United Nations ല്‍ ഇന്ത്യന്‍ അംബാസിഡര്‍ ആയിരുന്നു . 1957 ഏപ്രില്‍ 17 മുതല്‍ 1962 ഒക്ടോബര്‍ 31 വരെ കേന്ദ്ര മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായിരുന്നു .1954ല്‍ `പത്മവിഭൂഷന്‍ ' ബഹുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കൂടാതെ നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. അവിവാഹിതനായിരുന്നു. 1974 ഒക്ടോബര്‍ 6ന് അദ്ദേഹം അന്തരിച്ചു . കോഴിക്കോട് ഈസ്റ്റ്ഹില്‍ പ്രദേശത്ത് അദ്ദേഹത്തിന്റെ സ്മരണക്കായി വി.കെ. കൃഷ്ണമേനോന്‍ മ്യൂസിയം സ്ഥാപിച്ചിട്ടുണ്ട്.
                                              
                                       ശ്രീ  വി. കെ. കൃഷ്ണമേനോന്റെ സ്മരണക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ