.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഡിസംബർ 10, ശനിയാഴ്‌ച

ഡിസംബര്‍ 11. പണ്ഡിറ്റ് രവിശങ്കര്‍

സിത്താറിലൂടെ ഇന്ത്യന്‍ സംഗീതത്തേയും  സംസ്കാരത്തേയും ലോകമെങ്ങും അറിയിച്ച പണ്ഡിറ്റ് രവിശങ്കര്‍ വാരണസിയില്‍ ശ്രീ ശ്യാം ശങ്കറിന്റേയും ശ്രീമതി ഹേമാംഗിനിയുടേയും മകനായി 1920 ഏപ്രില്‍ 7ന് ജനിച്ചു . ചെറുപ്പത്തിലെതന്നെ നൃത്ത പഠനവും അതിനുശേഷം സിത്താര്‍ പഠനവും നടത്തി . ഹിന്ദുസ്ഥാനി സംഗീതത്തിലും കര്‍ണ്ണാടക സംഗീതത്തിലും വിദഗ്ധനായ അദ്ദേഹം 1949 - 1956 കാലത്ത് ആകാശവാണിയില്‍ ജോലി ചെയ്തിട്ടുണ്ട് .    1985ല്‍ കാലിഫോര്‍ണിയായിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട്സില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട് .1986 - 1992ല്‍ രാജ്യസഭ അംഗമായിരുന്നു . നിരവധി ചലച്ചിത്രങ്ങളില്‍ സംഗീത സംവിധാനം ചെയ്തിട്ടുണ്ട് . റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ` ഗാന്ധി ' സിനിമയുടെ പശ്ചാത്തല സംഗീതത്തിന് ഓസ്കാര്‍ നാമനിര്‍ദേശം ലഭിച്ചു . സംഗീതത്തിലെ അതുല്ല്യ പ്രതിഭകള്‍ക്ക് ലഭിക്കുന്ന ` ഗ്രാമി ' പുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട് . മാഗ്നസെ പുരസ്കാരം , ഫുകുവോക ഗ്രാന്റ്പ്രൈസ്, ക്രിസ്റ്റല്‍ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട് . 1999ല്‍ ` ഭാരത രത്നം ' അവാര്‍ഡ് നല്‍കി ഭാരത സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട് . പശ്ചാത്യ പൗരസ്ത്യ സംഗീതങ്ങളെ ഇണക്കിചേര്‍ത്തു കൊണ്ട് സംഗീതത്തിനു പുതിയൊരു ഭാവമുണ്ടാക്കി പണ്ഡിറ്റ് രവിശങ്കര്‍ .  2012 ഡിസംബര്‍ 11ന് പണ്ഡിറ്റ് രവിശങ്കര്‍ അന്തരിച്ചു . മഹാനായ ആ കലാകാരന്റെ സ്മരണകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ