ആധുനിക ശാസ്ത്രത്തിന്റെ വളര്‍ച്ചക്ക് ഉത്തേജനം നല്‍കുന്ന ലോക പ്രശസ്തമായ കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടുള്ള ശാസ്ത്രജ്ഞന്‍ സര്‍ ഹംഫ്രി ഡേവി 1778 ഡിസംബര്‍ 17ന് ഇംഗ്ലണ്ടില്‍ ജനിച്ചു . ചെറുപ്പത്തില്‍ , സാഹിത്യത്തിലും തത്വശാസ്ത്രത്തിലുമായിരുന്നു താല്പരൃമെങ്കിലും പിന്നീട് രസതന്ത്രത്തിലേക്ക് തിരിഞ്ഞു. നിരന്തരമായ പരീക്ഷണങ്ങളിലൂടെ നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ അത് സഹായകരമായി. വൈദ്യുത വിശ്ലേഷണ പ്രക്രിയയിലൂടെ ആല്‍ക്കലി ,ആല്‍ക്കലൈന്‍ ലോഹങ്ങളെ വേര്‍തിരിച്ചു. പൊട്ടാസിയം, മഗ്നീഷ്യം, ബേരിയം, സോഡിയം, കാല്‍സ്യം തുടങ്ങിയ ലോഹങ്ങളെ വേര്‍തിരിച്ചെടുത്തു. ക്ലോറിന്‍, അയഡിന്‍ മുതലായവ അലോഹ മൂലകങ്ങളാണെന്ന് സ്ഥിരീകരിച്ചു. കല്‍ക്കരി ഖനികളില്‍ നിരന്തരമായുണ്ടാകുന്ന തീ പിടുത്തങ്ങള്‍ക്ക് പരിഹാരമായി, പ്രത്യേക തരം സുരക്ഷാ വിളക്കുകള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ ടെക്നോളജി അദ്ദേഹത്തിന്റെ കണ്ടുപിടുത്തമാണ്. ഖനികളില്‍ ഉണ്ടാവുന്ന മീഥെയില്‍ വാതകം തീനാളവുമായുള്ള സമ്പര്‍ക്കത്തിലാണ് തീ പിടുത്തമുണ്ടാകുന്നതെന്ന് അദ്ദേഹം മനസ്സിലാക്കി . മീഥെയില്‍ - വായു സമ്പര്‍ക്കം ഉണ്ടാകാത്ത തരത്തിലുള്ള (അന്തരീക്ഷവും തീനാളവുമായി നേരിട്ട് ബന്ധപ്പെടാത്ത തരത്തിലുള്ള) വിളക്കാണ് `ഡേവി ലാംപ് '. ഖനി തൊഴിലാളികളുടെ രക്ഷാദീപം ( miner's Safty Lamp ) എന്നറിയപ്പെടുന്ന ഈ വിളക്ക് രൂപകല്പന ചെയ്യുന്നതിനാവശ്യമായ തത്വം കണ്ടുപിടിച്ചത് സര്‍ ഹംഫ്രി ഡേവി ആയതിനാല്‍, ഡേവി ലാംപ് ( Davy Lamp ) എന്നറിയപ്പെടുന്നു. ഈ വിളക്കുകളുടെ ആധുനീകരിച്ച രൂപത്തിലുള്ള വിളക്കുകളാണ് ഒളിമ്പിക്സിലും മറ്റ് ദീപശിഖാ പ്രയാണങ്ങളിലും ഉപയോഗിക്കുന്നത് . 1812 ല്‍ അദ്ദേഹത്തിന് ` സര്‍ ' പദവി നല്‍കി. 1829 മേയ് 29ന് സര്‍ ഹംഫ്രി ഡേവി അന്തരിച്ചു . അന്‍പത് വര്‍ഷത്തെ ജീവിതത്തിനിടയില്‍ ആധുനിക ശാസ്ത്രത്തിന്റെ വളര്‍ച്ചക്ക് ഉത്തേജനം നല്‍കുന്ന നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയ മഹാനായ ആ ശാസ്ത്രജ്ഞന്റെ സ്മരണകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
2016, ഡിസംബർ 16, വെള്ളിയാഴ്‌ച
ഡിസംബര്‍ 17. ശാസ്ത്രജ്ഞന്‍ സര്‍ ഹംഫ്രി ഡേവി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അദരാഞ്ജലികൾ 🙂
മറുപടിഇല്ലാതാക്കൂ