National Energy Conservation Day .
ഇന്ത്യയില്‍ ഡിസംബര്‍ 14 ഊര്‍ജ സംരക്ഷണ ദിനമായി ആചരിക്കുന്നു. ഊര്‍ജം ഉല്‍പാദിപ്പിക്കുന്നതുപോലെതന്നെ പ്രാധാന്യം ഉള്ളതാണ് , നിലവില്‍ ഉള്ള ഊര്‍ജം കരുതലോടെ ഉപയോഗിക്കുക എന്നുള്ളത്. ജീവിതം സുഖകരമാക്കാനും ലളിതമാക്കാനും വാങ്ങികൂട്ടുന്ന ഉപകരണങ്ങള്‍ വൈദ്യുതി വറ്റിച്ചു തീര്‍ക്കുന്ന ഉപകരണങ്ങളാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. വൈദ്യുതി, പെട്രോളിയം ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഉപയോഗം കുറക്കുന്നതുവഴി കേവലം പണം ലാഭിക്കാം എന്നതിലുപരി ഊര്‍ജ പ്രതിസന്ധി മറികടക്കാനും , ആഗോള താപനമെന്ന സാമൂഹ്യ വിപത്തിനെ ഫലപ്രദമായി ചെറുക്കുന്നതിനും സാധിക്കുന്നു. പാരമ്പരൃേതര ഊര്‍ജ ഉല്‍പാദന മേഖലയിലേക്ക് ലോക രാഷ്ട്രങ്ങള്‍ തിരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഊര്‍ജ ക്ഷാമം പരിഹരിക്കുന്നതിനായി ,സൗരോര്‍ജം, തിരമാല, ഭൗമ താപോര്‍ജം, ജൈവാവശിഷ്ടങ്ങളില്‍ നിന്നുള്ള ബയോഗ്യാസ്, ചെടികളില്‍ നിന്നുള്ള ബയോഡീസല്‍ തുടങ്ങിയവയില്‍ നിന്ന് ഊര്‍ജം ഉല്‍പാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ ഊര്‍ജ സംരക്ഷണ ദിനത്തില്‍ , ഊര്‍ജ സംരക്ഷണത്തിനായി നമുക്ക് പ്രതിജ്ഞയെടുക്കാം. ദൈനംദിന ജീവിതത്തില്‍ ഊര്‍ജ ഉപയോഗം കുറച്ചുകൊണ്ട് ഊര്‍ജ പ്രതിസന്ധി മറികടക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ