രണ്ട് പ്രാവശ്യം മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടുള്ള ശ്രീമതി സ്മിതാ പാട്ടീല്‍ കലാമൂല്യമുള്ള സിനിമളില്‍ അഭിനയിക്കുന്നതിന് പ്രാധാന്യം കൊടുത്ത ഒരു നടിയാണ്. 1955 ഒക്ടോബര്‍ 17ന് മഹാരാഷ്ട്രയില്‍ ജനിച്ച സ്മിതാ പാട്ടീല്‍ , ചലച്ചിത്ര രംഗത്ത് വരുന്നതിനു മുന്‍പ്, ദൂരദര്‍ശനില്‍ പരിപാടികള്‍ അവതരിപ്പിക്കുന്ന അവതാരകയായിരുന്നു. ഹിന്ദിയിലും മറാത്തിയിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് . സമാന്തര സിനിമകളില്‍ അഭിനയിച്ചുകൊണ്ട് ജനശ്രദ്ധ നേടിയ അവര്‍ , 1985ല്‍ ശ്രീ ജി. അരവിന്ദന്‍ സംവിധാനം ചെയ്ത ` ചിദംബരം' എന്ന മലയാളം ചലച്ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. നടനായ ശ്രീ രാജ് ബബ്ബാര്‍ ആണ് ഭര്‍ത്താവ്. അഭിനയിക്കാന്‍ പ്രയാസമുള്ള കഥാപാത്രങ്ങളെ പോലും തന്റെ സ്വതസിദ്ധമായ അഭിനയശൈലികൊണ്ട് മികവുറ്റതാക്കിയ പ്രതിഭാധനയായ ഒരു നടിയാണ് ശ്രീമതി സ്മിതാ പാട്ടീല്‍ . 1978ല്‍ `ഭൂമിക' എന്ന ചിത്രത്തിലെ അഭിനയത്തിനും 1981ല്‍ `ചക്ര 'എന്ന ചിത്രത്തിലെ അഭിനയത്തിനുമാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. ഇതുകൂടാതെ നിരവധി പുരസ്കാരങ്ങള്‍ വേറേയും ലഭിച്ചിട്ടുണ്ട് . 1986 ഡിസംബര്‍ 13ന് സ്മിതാ പാട്ടീല്‍ അന്തരിച്ചു . ആ പ്രതിഭാശാലിയായ അഭിനേത്രിയുടെ സ്മരണകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
2016, ഡിസംബർ 12, തിങ്കളാഴ്‌ച
ഡിസംബര്‍ 13. ശ്രീമതി സ്മിതാ പാട്ടീല്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ