.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഡിസംബർ 18, ഞായറാഴ്‌ച

ഡിസംബര്‍ 19. ശ്രീമതി സുശീലഗോപാലന്‍

കേരളത്തിലെ കമ്യൂണിസ്റ്റ് ചരിത്രത്തിലെ സുപ്രധാന വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്ന ശ്രീമതി സുശീലഗോപാലന്‍ ആലപ്പുഴ ജില്ലയില്‍ 1929 ഡിസംബര്‍ 29ന് ജനിച്ചു . ചെറുപ്പത്തിലെ തന്നെ കമ്യൂണിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന അവര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യയില്‍ ചേര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി വിഭജിക്കപ്പെട്ടപ്പോള്‍ സി. പി. എെ. (എം )ന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു . `പാവങ്ങളുടെ പടത്തലവന്‍ ' എന്നറിയപ്പെടുന്ന സഖാവ് എ. കെ. ഗോപാലന്‍ ആയിരുന്നു ഭര്‍ത്താവ് . സി. പി. എെ. (എം.)ന്റെ കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . രണ്ടു പ്രാവശ്യം ലോകസഭ അംഗമായിരുന്നു . ഒന്നിലധികം പ്രാവശ്യം ഇടതുപക്ഷ മന്ത്രി സഭയില്‍ അംഗമായിരുന്ന അവര്‍ 1996ല്‍ നായനാര്‍ മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു . മികച്ച പാര്‍ലമെന്റേറിയന്‍, നിയമസഭാംഗം എന്നീ നിലകളില്‍ കഴിവ് തെളിയിച്ച ശ്രീമതി സുശീലഗോപാലന്‍ തൊഴിലാളി , മഹിളാ പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നു. 2001ഡിസംബര്‍ 19ന് അവര്‍ അന്തരിച്ചു . സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃകയായ ശ്രീമതി സുശീലാഗോപാലന്റെ സ്മരണകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ