.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഡിസംബർ 9, വെള്ളിയാഴ്‌ച

ഡിസംബര്‍ 8. പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍

                             Feast of Immaculate Conception of the Blessed Mary .

റോമന്‍ കത്തോലിക്കാ സഭയിലെ പ്രധാന തിരുനാളുകളില്‍ ഒന്നാണ് ഡിസംബര്‍ 8 ന് ആഘോഷിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ . പീയൂസ് ഒന്‍പതാമന്‍ മാര്‍പാപ്പയാണ് 1854 ഡിസംബര്‍ 8ന് ഈ ദിനം അമലോത്ഭവ മാതാവിന്റെ ഓര്‍മ്മതിരുനാള്‍ ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. `` കന്യകാമറിയം പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ച നിമിഷം മുതല്‍ ,മനുഷ്യ വംശത്തിന്റെ രക്ഷകന്‍ എന്ന നിലയിലുള്ള യേശുവിന്റെ യോഗ്യതകളെ പ്രതിയുള്ള ദൈവത്തിന്റെ പ്രത്യേക അനുഗ്രഹത്താല്‍ ആദ്യപാപത്തിന്റെ കറകളില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു ''. ഇതായിരുന്നു ആ പ്രഖ്യാപനം. രക്ഷകന്റെ അമ്മയാകാന്‍ നിയോഗം ലഭിച്ചവള്‍ എന്ന കാരണത്താല്‍ കന്യകാമറിയം നിര്‍മ്മലയായിരുന്നു . അതുകൊണ്ടുതന്നെ കത്തോലിക്കാ സഭ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നു. എല്ലാവര്‍ക്കും തിരുനാളിന്റെ മംഗളങ്ങള്‍ ആശംസിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ