.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഡിസംബർ 14, ബുധനാഴ്‌ച

ഡിസംബര്‍ 15. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ 1875 ഒക്ടോബര്‍ 31ന് ഗുജറാത്തില്‍ ജനിച്ചു . ഇന്ത്യയുടെ ഏകീകരണത്തിന്റെ ശില്പികളില്‍ ഒരാളായിരുന്നു അദ്ദേഹം . വിദ്യാഭ്യാസത്തിനു ശേഷം അഭിഭാഷകനായ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃ നിരയിലേക്കുയര്‍ന്നു. മികച്ചതും തുറന്നതുമായ നയതന്ത്രവും , സൈനിക ശക്തി ഉപയോഗിക്കാനുള്ള സ്വാതന്ത്രൃവും കൊണ്ട് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ മിക്കവാറും എല്ലാ നാട്ടുരാജ്യങ്ങളേയും ഇന്ത്യയില്‍ ലയിപ്പിച്ചു. ` ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ ' എന്ന് അദ്ദേഹം അറിയപ്പെടുന്നു . ഇന്ത്യയില്‍ ആധുനിക അഖിലേന്ത്യ സര്‍വീസ് ആരംഭിച്ചത് അദ്ദേഹമാണ്. 1950 ഡിസംബര്‍ 15ന് അദ്ദേഹം അന്തരിച്ചു . 1991ല്‍ മരണാനന്തര ബഹുമതിയായി ` ഭാരതരത്നം ' പുരസ്കാരം നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബര്‍ 31, ` ദേശീയ ഏകതാ ദിന'മായി ആചരിക്കുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്മരണകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ