.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഡിസംബർ 17, ശനിയാഴ്‌ച

ഡിസംബര്‍ 18. ശ്രീ പി.എം. സയിദ്

പത്തു തവണ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും നാലു പ്രാവശ്യം കേന്ദ്ര മന്ത്രിയായിരുന്ന് വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുകയും ചെയ്ത ശ്രീ പി.എം. സയിദ് ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍ 1941മേയ് 10ന് ജനിച്ചു . ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ അദ്ദേഹം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗമായിരുന്നിട്ടുണ്ട്. 1998 - 2004 കാലത്ത് ലോകസഭയുടെ ഉപാദ്ധ്യക്ഷനായിരുന്നു. ഡല്‍ഹിയുടെ രാജ്യസഭ പ്രതിനിധിയായും പ്രവര്‍ത്തിച്ചിട്ടുണ്ട് . ഊര്‍ജ മന്ത്രിയായിരിക്കുമ്പോള്‍ , 2005 ഡിസംബര്‍ 18ന് ആണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തിന്റെ ഒാര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ