.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഡിസംബർ 3, ശനിയാഴ്‌ച

ഡിസംബര്‍ 4. അനുഗ്രഹീത ഗായകന്‍ ശ്രീ കമുകറ പുരുഷോത്തമന്‍

            `` ആത്മ വിദ്യാലയമേ അവനിയില്‍ ആത്മ വിദ്യാലയമേ
                അഴിനിലയില്ലാ ജീവിതമെല്ലാം
                ആറടി മണ്ണില്‍ നീറിയൊടുങ്ങും ( ആത്മ വിദ്യാലയമേ ........)''
മലയാളിയുടെ മനസില്‍ മായാതെ നില്‍ക്കുന്ന `` ആത്മ വിദ്യാലയമേ '' എന്നു തുടങ്ങുന്ന മനോഹരമായ ഗാനം, `ഹരിച്ഛന്ദ്ര ' എന്ന സിനിമക്കുവേണ്ടി പാടിയ ശ്രീ കമുകറ പുരുഷോത്തമന്‍ , തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയില്‍ 1930ഡിസംബര്‍ 4ന് ജനിച്ചു . പതിനഞ്ചാം വയസ്സില്‍ തന്നെ ഓള്‍ ഇന്ത്യ റേഡിയോയില്‍ പാടി തുടങ്ങിയ അദ്ദേഹം 1953ല്‍ ` പൊന്‍ കതിര്‍ ' എന്ന മലയാളം സിനിമക്കു വേണ്ടി പാടിക്കൊണ്ടാണ് സിനിമാ രംഗത്ത് വരുന്നത്.    പിന്നീട് അങ്ങോട്ട് വളരെ പോപ്പുലറായ നിരവധി സിനിമാ ഗാനങ്ങള്‍ . നുറ്റിഇരുപത്തിയഞ്ചോളം സിനിമകള്‍ക്കു വേണ്ടി അദ്ദേഹം പാടിയിട്ടുണ്ട്. ` ഭക്ത കുചേല ' എന്ന സിനിമക്കു വേണ്ടി  അദ്ദേഹം പാടിയ ` `ഈശ്വര ചിന്തയിതൊന്നേ മനുജനു ശാശ്വതമീയുലകില്‍ ' ' എന്നു തുടങ്ങുന്ന ഗാനം ആര്‍ക്കാണ് മറക്കാന്‍ കഴിയുക?. ഇതുപോലെ അദ്ദേഹം പാടിയ നിരവധി ഗാനങ്ങള്‍ മലയാളി മനസ്സുകളില്‍‍ ഇന്നും അനശ്വരങ്ങളായി നില നില്‍ക്കുന്നു. 1995 മേയ് 26ന് കമുകറ പുരുഷോത്തമന്‍ എന്ന അനുഗ്രഹീത ഗായകന്‍ അന്തരിച്ചു . അദ്ദേഹത്തിന്റെ സ്മരണകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ