മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം , പാര്‍പ്പിടം , വസ്ത്രം , വിദ്യാഭ്യാസം , തൊഴില്‍ , തുടങ്ങിയ സകല മേഖലകളിലും നീതി ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടുകൂടി, എെക്യരാഷ്ട സഭയുടെ ആഹ്വാന പ്രകാരം ഡിസംബര്‍ 10, ലോക മനുഷ്യ അവകാശ ദിനമായി (World Human Rights Day ) ആചരിച്ചു വരുന്നു . ജീവിതം , സ്വാതന്ത്ര്യം , തുല്ല്യത , എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മനുഷ്യാവകാശങ്ങളാണ്. ഇന്ത്യയില്‍ 1993 മുതല്‍ നടപ്പിലാക്കിയ മനുഷ്യ അവകാശ നിയമപ്രകാരം ദേശീയ തലത്തിലും സംസ്ഥാന തലങ്ങളിലും മനുഷ്യാവകാശ കമ്മീഷനുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ലോക സമൂഹത്തിന് നന്മ കൈവരുവാന്‍ ഈ ദിനാചരണം കൊണ്ട് സാധിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ