പ്രവാസി ദിനം .
ഒരു നാട്ടില്‍ നിന്ന് തൊഴില്‍ തേടിയോ, മറ്റേതെങ്കിലും കാരണങ്ങള്‍ കൊണ്ടോ മറ്റു രാജ്യങ്ങളില്‍ താമസിക്കുന്നവരെയാണല്ലോ പ്രവാസികള്‍ എന്നു പറയുക. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യയില്‍ നിന്നുള്ളവരാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ തൊഴില്‍ തേടിയാണ് പോകുന്നതെങ്കില്‍, മറ്റുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ യുദ്ധം മൂലമോ , തൊഴില്‍ തേടിയോ, മറ്റേതെങ്കിലും കാര്യങ്ങള്‍ക്കായിട്ടോ ആണ് പ്രവാസികള്‍ ആയി താമസിക്കുന്നത്. മാതൃരാജ്യത്ത് നിന്ന് താല്‍കാലികമായിട്ട് മാത്രം പരദേശവാസം നയിക്കുന്നവരാണ് പ്രവാസികള്‍ . ബഹുമുഖ രംഗങ്ങളില്‍ മികവുറ്റ വലിയ സമൂഹമാണ് പ്രവാസ ലോകത്തുള്ളത്.
ഒരു നാടിന്റെ പുരോഗതി എന്നുപറയുന്നത് ആ നാട്ടിലെ ജനങ്ങളുടെ പുരോഗതിയാണ്. ആ നിലക്ക് തൊഴില്‍ തേടിയും മറ്റും പ്രവാസികള്‍ ആയി ജീവിക്കുന്നവര്‍ തങ്ങളുടെ ജനിച്ച നാട്ടിലെ മുഖ്യധാരാ പരിപാടികളില്‍ നിന്നും മാറി നില്‍ക്കേണ്ടവരല്ലാ , ഒഴിച്ച് നിര്‍ത്തേണ്ടവരുമല്ല . അഭ്യസ്ഥവിദ്യരും , സാങ്കേതിക മികവുകള്‍ കൈവരിച്ചവരുമായ പ്രവാസി സമൂഹം ഒരു നാടിന്റെ അഭിമാനമാണ്. അവരും നാട്ടിലുള്ളവരേപ്പോലെതന്നെ എല്ലാ മേഖലകളിലും പരിഗണിക്കപ്പെടേണ്ടവരാണ്.
എല്ലാ വര്‍ഷവും ജനുവരി 9ന് ദേശീയ പ്രവാസി ദിനമായി ആചരിക്കുന്നു. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ ഉണ്ട്. അവരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും വിവിധ പരിപാടികള്‍ ആവീഷ്കാരിച്ച് നടപ്പിലാക്കുന്നുണ്ട് . എങ്കിലും , വിവിധ കാരണങ്ങളാല്‍ വിദേശത്തു നിന്ന് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവരുടെ പുനരധിവാസവും ക്ഷേമവും സുഗമമാക്കാന്‍ കുറച്ചുകൂടി കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചും നേതൃത്വം നല്‍കിയും നേടിയ തൊഴില്‍ വൈദഗ്ദ്യവും, പ്രൊഫഷണലിസവും നമ്മുടെ നാടിനു വേണ്ടി ഉപയോഗപ്പെടുത്താന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിയിരിക്കുന്നു.
എല്ലാ പ്രവാസികള്‍ക്കും പ്രവാസി ദിനത്തിന്റെ മംഗളങ്ങള്‍ ആശംസിക്കുന്നു . ജനുവരി 10 ആണ് അന്തര്‍ദേശീയ പ്രവാസി ദിനം .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ