.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഡിസംബർ 11, ഞായറാഴ്‌ച

ഡിസംബര്‍ 12. സിനിമാ നടന്‍ ശ്രീ എം. ജി. സോമന്‍

ശ്രീ മലയാറ്റൂര്‍ രാമകൃഷ്ണന്‍ രചിച്ച് ശ്രീ പി. എന്‍. മേനോന്‍ സംവിധാനം ചെയ്ത ` ഗായത്രി ' എന്ന സിനിമയിലൂടെ 1973ല്‍ ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്ന്,  തന്റെ സ്വതസിദ്ധമായ ശൈലിയിലുടെ അഭിനയ വൈഭവം കാഴ്ചവെച്ച , പ്രതിഭാധനനായ നടനാണ് സോമശേഖരന്‍ നായര്‍ എന്ന ശ്രീ എം.ജി. സോമന്‍ . അറുനൂറോളം സിനിമകളില്‍ വ്യത്യസ്തമായ വേഷങ്ങളില്‍ അഭിനയിച്ച അദ്ദേഹം തിരുവല്ലായില്‍ 1941ല്‍ സെപ്റ്റംബര്‍ 28ന് ആണ് ജനിച്ചത്. വിദ്യാഭ്യാസത്തിനു ശേഷം എയര്‍ഫോഴ്സില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം അത് അവസാനിപ്പിച്ചാണ് കലാരംഗത്തേക്ക് കടന്നുവന്നത്. നാടകങ്ങളിലൂടെ അഭിനയ രംഗത്ത് കടന്നു വന്ന അദ്ദേഹം ശ്രീ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ നാടക ട്രൂപ്പിലാണ് തുടക്കം കുറിച്ചത്. സിനിമാ രംഗത്ത് പ്രശസ്തനായ ശ്രീ എം.ജി. സോമന്‍ 1975ല്‍ ` സ്വപ്നാടനം ', ` ചുവന്ന സന്ധ്യകള്‍ ' എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കേരള സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും നല്ല സഹനടനുള്ള അവാര്‍ഡ് നേടി . 1976ല്‍ `തണല്‍' , ` പല്ലവി' എന്നീ സിനിമകളിലെ അഭിനയത്തിന് ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി. ചെറുതും വലുതുമായ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 1997 ഡിസംബര്‍ 12ന് ആ പ്രതിഭാശാലിയായ നടന്‍ അന്തരിച്ചു . അദ്ദേഹത്തിന്റെ സ്മരണകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ