ഫ്ളോറിഡാ സ്റ്റേറ്റിലെ ജാക്സണ്‍വില്ലയിലായിരുന്നു കുറച്ചു ദിവസം . റെഡ്മണ്ടില്‍ നിന്ന് സിയാറ്റില്‍ എയര്‍പോര്‍ട്ടില്‍ കൂടി, നോര്‍ത്ത് കരോലീന സ്റ്റേറ്റിലെ ചാര്‍ലറ്റ് വിമാന താവളം വഴി , ഫ്ളോറിഡായിലെ ജാക്സണ്‍ വില്ലയിലേക്ക് ഏഴ് മണിക്കൂര്‍ യാത്ര. അമേരിക്കയുടെ വടക്കേ അറ്റത്തു നിന്ന് തെക്കേ അറ്റത്തേക്ക്. തിരിച്ചു വന്നത് ജാക്സണ്‍വില്ലായില്‍ നിന്ന് ടെക്സാസ് സ്റ്റേറ്റിലെ ഡള്ളാസ് എയര്‍പോര്‍ട്ട് വഴി സിയാറ്റില്‍ വിമാനത്താവളത്തില്‍ ഇറങ്ങി റെഡ്മണ്ടിലേക്ക്. ഫ്ളോറിഡായിലെ കാലാവസ്ഥ ഏകദേശം കേരളത്തിലേതു പോലെയാണ്. വലിയ തണുപ്പ് ഇവിടെയില്ല. വളരെയധികം മലയാളികള്‍ ഫ്ളോറിഡായിലുണ്ട്. കത്തോലിക്കാ ദേവാലയം ജാക്സണ്‍വില്ലയിലുണ്ട്. Jacksonville അറ്റ്ലാന്റിക് സമുദ്രത്തിന്റേയും St.John നദിയുടേയും സംഗമ സ്ഥാനത്തുള്ള ഒരു നഗരമാണ്. സമുദ്ര കാഴ്ചകള്‍ , Zoo, പാര്‍ക്കുകള്‍ തുടങ്ങി നിരവധി കാഴ്ചകള്‍ ഉള്ള മനോഹരമായ ഒരു പട്ടണമാണ് Jacksonville.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ