ഉപഭോക്താക്കളുടെ അവകാശങ്ങളും താല്പരൃങ്ങളും സംരക്ഷിക്കപ്പെടുന്നതിനും , അവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിവുണ്ടാകുന്നതിനും വേണ്ടിയാണ് ദേശീയ ഉപഭോക്തൃ ദിനം ആഘോഷിക്കുന്നത്. ഡിസംബര്‍ 24ആണ് ഇന്ത്യയില്‍ ദേശീയ ഉപഭോക്തൃ ദിനം . ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമല്ലാ , സേവനങ്ങള്‍ക്കും ഉപഭോക്തൃ നിയമം ബാധകമാണ്. 1986 ഡിസംബര്‍ 24ന് ആണ് ഉപഭോക്തൃ സംരക്ഷണ നിയമത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. കേടായ സാധനങ്ങള്‍ , തൃപ്തികരമല്ലാത്ത സേവനങ്ങള്‍, നല്ലതല്ലാത്ത വ്യാപാരങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് ഈ നിയമം ഉപഭോക്താക്കള്‍ക്ക് സംരക്ഷണം നല്‍കുന്നു. ശരിയായ സേവനമോ, നിലവാരമുള്ള ഉല്‍പ്പന്നങ്ങളോ ലഭിക്കാതെ ഉപഭോക്താവ് കബളിപ്പിക്കപ്പെട്ടാല്‍ അവ മാറ്റി ലഭിക്കുവാനോ, നഷ്ടപരിഹാരം ലഭിക്കുവാനോ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഉപഭോക്തൃ കാരൃങ്ങള്‍ക്കായി ഉപഭോക്തൃ സംരക്ഷണ കൗണ്‍സിലുകളും അദാലത്തുകളും നിലവിലുണ്ട്. ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാന്‍ ഉപഭോക്തൃ കോടതികളും നിലവിലുണ്ട്. വിലകൊടുത്ത് വാങ്ങുന്ന സാധനങ്ങളുടേയും സേവനങ്ങളുടേയും ഗുണമേന്മ ഉറപ്പുവരുത്താന്‍ ഏതൊരു പൗരനും അവകാശമുണ്ട്.
അന്തര്‍ദേശീയ ഉപഭോക്തൃ അവകാശ ദിനം മാര്‍ച്ച് 15 ആണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ