.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഡിസംബർ 19, തിങ്കളാഴ്‌ച

ഡിസംബര്‍ 20 . International Human Solidarity Day

                                                                        അന്തര്‍ദേശീയ മാനവ എെക്യദാര്‍ഢ്യ ദിനം .

ലോക ജനതക്ക് സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുകയും , ദാരിദൃം നിര്‍മാര്‍ജ്ജനം ചെയ്യുവാന്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെ ജനങ്ങളെ ബോധ്യപ്പടുത്തുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് അന്തര്‍ദേശീയ മാനവ എെക്യദാര്‍ഢ്യ ദിനാചരണം ( International Human Solidarity Day)കൊണ്ട് ഉദ്ദേശിക്കുന്നത് . മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും, സാമൂഹികവും ,സാമ്പത്തികവുമായ പുരോഗതി കൈവരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യുവാന്‍ ലോക രാഷ്ട്രങ്ങളെ ഈ ദിനാചരണം ഓര്‍മ്മപ്പെടുത്തുന്നു. വൈവിധ്യത്തില്‍ ഏകത്വം എന്നത് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നു. അന്തര്‍ദേശീയമായി നിലനില്‍ക്കുന്ന സാമ്പത്തികവും, സാമൂഹ്യവും, സാംസ്കാരികവുമായ അസമത്വങ്ങളും പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ ലോക രാഷ്ട്രങ്ങള്‍ തമ്മില്‍ സഹകരണം ഉറപ്പാക്കുവാന്‍ ലക്ഷ്യമിടുന്നു. എെക്യരാഷ്ട പൊതുസഭയുടെ 2002 ഡിസംബര്‍ 20ലെ പ്രമേയപ്രകാരം ഒരു പൊതുഫണ്ട് ഇതിനായി രൂപീകരിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളെ, അന്തര്‍ദേശീയമായി ഉണ്ടാക്കിയിരിക്കുന്ന ഉടമ്പടികള്‍ പാലിക്കുവാന്‍ ഈ ദിനാചരണം ഓര്‍മ്മപ്പെടുത്തുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ