സ്വതന്ത്ര ഇന്ത്യയുടെ ഒന്‍പതാമത് പ്രസിഡന്റ് ആയിരുന്ന ശ്രീ ശങ്കര്‍ ദയാല്‍ ശര്‍മ്മ മദ്ധ്യപ്രദേശിലുള്ള ഭോപ്പാലില്‍ 1918 ഓഗസ്റ്റ് 19ന് ജനിച്ചു . ഉന്നത വിദ്യാഭ്യാസത്തിനു ശേഷം ലക്നൗ, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റികളില്‍ പഠിപ്പിച്ചിട്ടുണ്ട് അദ്ദേഹം . ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആയിരുന്നു രാഷ്ട്രീയ പ്രവര്‍ത്തന മണ്ടലം. പഞ്ചാബ് , മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ഗവര്‍ണ്ണര്‍ ആയിരുന്നു . മദ്ധപ്രദേശ് മുഖ്യമന്ത്രിയായിട്ടുണ്ട്. ഉപരാഷ്ട്രപതിയായി സേവനം ചെയ്തിട്ടുണ്ട് . 1992മുതല്‍ 1997വരെ ഇന്ത്യന്‍ പ്രസിഡന്റ് ആയിരുന്നു . 1999 ഡിസംബര്‍ 26ന് ശ്രീ ശങ്കര്‍ ദയാല്‍ ശര്‍മ്മ അന്തരിച്ചു . അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ