ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി തെക്കു കിഴക്കന്‍ ഏഷ്യന്‍ നാടുകളില്‍ വ്യാപാര ബന്ധത്തിന് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് അനുമതി കൊടുത്തത് എ. ഡി. 1600 ഡിസംബര്‍ 31ന് ആണ്. ഇന്ത്യയില്‍ വ്യാപാരത്തിനായി എത്തിയ അവര്‍ ഇന്ത്യയിലെ മുഗള്‍ ഭരണം തകര്‍ത്ത് ഇവിടത്തെ നിയന്ത്രണം അവരുടെ കൈക്കാലാക്കി. പിന്നീട് , മുന്‍പേ ഇവിടെ വ്യാപാര ബന്ധത്തിനായി എത്തിയിരുന്ന ഫ്രഞ്ച് - ഡച്ച് ശക്തികളെ ഇന്ത്യയില്‍ നിന്ന് തുരത്തി. 1773ല്‍ ബ്രിട്ടീഷ് ഗവണ്‍മേന്റിന്റെ റഗുലേറ്റിങ്ങ് ആക്ട് പ്രകാരം ഇന്ത്യയുടെ ഭരണാവകാശം ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലിന് കൈമാറിയതോടെ ഈസ്റ്റ് ഇന്ത്യാ കമ്പനിയും ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലിന്റെ കീഴിലായി. 1843 ആയപ്പോഴേക്കും ബ്രിട്ടീഷ് ഗവണ്‍മേന്റിന്റെ ഏജന്റ് മാത്രമായി ഈസ്റ്റ് ഇന്ത്യ കമ്പനി . ഇതിനിടയില്‍ സ്വാതന്ത്രൃത്തിനായി ഇന്ത്യയില്‍ പല സ്ഥലങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ആവശ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങി . കേരളത്തിലും അതിന്റെ അലയടികള്‍ ഉണ്ടായി. തിരുവിതാംകൂറില്‍ വേലുത്തമ്പിദളവയുടെ സേനാ നായകനായിരുന്ന ചെമ്പിലരയന്‍ 1808ല്‍ കൊല്ലപ്പെട്ടത് മെക്കാളെ പ്രഭുവിന്റെ സൈന്യവുമായുള്ള ഏറ്റുമുട്ടലിനൊടുവിലാണ്. 1857നു ശേഷം ഇന്ത്യന്‍ സൈന്യത്തിന്റെ ബംഗാള്‍ ഘടകത്തിന്റെ നേതൃത്വത്തില്‍ കലാപം ഉണ്ടാവുകയും അതോടെ ഇന്ത്യയുടെ സകല നിയന്ത്രണങ്ങളും ബ്രിട്ടീഷ് ഗവണ്‍മേന്റ് ഏറ്റെടുക്കുകയും ചെയ്തു . അതോടെ ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയില്‍ അപ്രസക്തമായി. ഒരു കാലത്ത് ഇന്ത്യയെ ഭരിച്ച ഈസ്റ്റ് ഇന്ത്യ കമ്പനിയെ ഇപ്പോള്‍ ഭരിക്കുന്നത് ഇന്ത്യന്‍ വ്യവസായിയായ മുംബെ സ്വദേശി സഞ്ജീവ് മേത്തയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ