.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഡിസംബർ 5, തിങ്കളാഴ്‌ച

ഡിസംബര്‍ 6. ഡോ. ബി.ആര്‍. അംബേദ്കര്‍

ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യ ശില്പിയായ ഡോ. ബി. ആര്‍. അംബേദ്കര്‍ ഒരു ബഹുമുഖ പ്രതിഭയായിരുന്നു . സമൂഹത്തിലെ താഴെകിടയിലുള്ളവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച അദ്ദേഹം ഒരു പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്നു. 1891 ഏപ്രില്‍ 14ന് മദ്ധ്യപ്രദേശില്‍ ഒരു ദളിത് കുടുംബത്തിലാണ് അദ്ദേഹം  ജനിച്ചത് . ബി. എ. പാസ്സായതിനു ശേഷം അദ്ദേഹം സൈന്യത്തില്‍ ജോലി നോക്കിയിട്ടുണ്ട്. ഉപരിപഠനത്തിനായി അമേരിക്കയില്‍ പോയ അദ്ദേഹം കൊളംബിയ യൂണിവേഴ്സിറ്റിയില്‍ പഠിക്കുകയും മാസ്റ്റര്‍ ഡിഗ്രി എടുക്കുകയും ചെയ്തു . അവിടെ നിന്ന് തന്നെ ഡോക്ടറേറ്റ് നേടി. ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് വീണ്ടും ഡോക്ടറേറ്റ് നേടി . 1927ല്‍ ` ബഹിഷ്കൃത് ഭാരതം' എന്ന പേരില്‍ ഒരു പത്രം തുടങ്ങി . എെക്യ ഭാരതത്തിന് അനുയോജ്യമായ ഒരു ഭരണഘടനയുണ്ടാക്കാന്‍ ഡോ. അംബേദ്കറുടെ നേതൃത്വത്തില്‍ ഒരു ഭരണഘടന നിര്‍മ്മാണ സഭ രൂപീകൃതമാവുകയും 1947ല്‍ അതിനായി ഒരു കമ്മിറ്റി രൂപീകരിക്കയും ചെയ്തു . 1949നവംബര്‍ 26ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍  സംമ്പൂര്‍ണ്ണ ഭരണഘടന തയ്യാറാക്കുകയും ചെയ്തു . 1926ല്‍ ഡോ. അംബേദ്കര്‍ ബോംബെ അസംബ്ലിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. 1947ല്‍ ഇന്ത്യയുടെ ആദ്യത്തെ നിയമ മന്ത്രിയായി. 1952ല്‍ രാജ്യസഭയില്‍ അംഗമായി . `ബാബാസാഹെബ് ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ഡോ. ബി. ആര്‍. അംബേദ്കര്‍ 1956 ഡിസംബര്‍ 6ന് അന്തരിച്ചു . ആ ബഹുമുഖ പ്രതിഭയുടെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ