കാവാലം നാരായണ പണിക്കരുടെ തനത് നാടകവേദിയിലൂടെ കലാരംഗത്തേക്ക് കടന്നു വന്ന ശ്രീ ജഗന്നാഥന്‍ 1938ല്‍ ചങ്ങനാശേരിയില്‍ ആണ് ജനിച്ചത് . മലയാള ചലച്ചിത്ര രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്ന അദ്ദേഹം , 1986ല്‍ ശ്രീ ജി. അരവിന്ദന്‍ സംവിധാനം ചെയ്ത ` ഒരിടത്ത് ' എന്ന സിനിമയിലൂടെയാണ് സിനിമാലോകത്ത് വരുന്നത്. ശ്രീ അരവിന്ദന്‍ , നെടുമുടി വേണു തുടങ്ങിയവരോടൊപ്പം നാടകങ്ങളില്‍ അഭിനയിച്ച അനുഭവങ്ങള്‍ സിനിമ അഭിനയത്തിന് മുതല്‍ കൂട്ടായി.` മഴവില്‍ കാവടി ' , `ദശരഥം ' തുടങ്ങി , നൂറ്റി എഴുപതില്‍ പരം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട് . നിരവധി സീരിയലുകളിലും തന്റെ അഭിനയ വൈഭവം തെളിയിച്ചിട്ടുണ്ട് ശ്രീ ജഗന്നാഥന്‍ .
നാടക രംഗത്തെ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡും, 1999ല്‍ മികച്ച സീരിയല്‍ നടനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട് ശ്രീ ജഗന്നാഥന്. 2012 ഡിസംബര്‍ 8ന് അദ്ദേഹം അന്തരിച്ചു .അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
2016, ഡിസംബർ 7, ബുധനാഴ്‌ച
ഡിസംബര്‍ 8. സിനിമ നടന്‍ ശ്രീ. ജഗന്നാഥന്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ