വിവരങ്ങള്‍ സൂക്ഷിച്ചു വയ്ക്കുവാനും സംസ്കരിച്ചു വയ്ക്കുവാനും ആവശ്യമുള്ള സമയത്ത് അവതരിപ്പിക്കുവാനും കഴിയുന്ന ഒരു വൈദ്യുത ഉപകരണമാണ് കംമ്പ്യൂട്ടര്‍ എന്ന് എല്ലാവര്‍ക്കും അറിയാം. സാമൂഹ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സാങ്കേതിക വിദ്യയുടെ ഉപയോഗം വര്‍ദ്ധിച്ചു വരികയാണ്. വിവരങ്ങളെല്ലാം കൈവിരല്‍ തുമ്പില്‍ ഒതുങ്ങുന്ന അവസ്ഥ. ഈ വിവരങ്ങളെ സാധാരണക്കാരില്‍ എത്തിക്കുക എന്നതാണ് ലോക കംമ്പ്യൂട്ടര്‍ സാക്ഷരതാ ദിനം ആചരണം കൊണ്ട് ഉദ്ദേശിക്കുന്നത് . സാങ്കേതിക വിദ്യ അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സാധാരണക്കാരില്‍ അറിവുകള്‍ എത്രയും വേഗം എത്തിക്കുകയും അതുവഴി പ്രായോഗികമായി സാധാരണക്കാരും നടപ്പിലാക്കുകയും ചെയ്യുമ്പോഴേ ഈ ദിനാചരണത്തിന്റെ ഫലം ലഭിച്ചുവെന്ന് പറയുവാന്‍ സാധിക്കുകയുള്ളു. സാങ്കേതിക വിപ്ലവം ശക്തിയായി സാധാരണക്കാരില്‍ എത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇന്‍റര്‍നെറ്റിന്റെ സഹായത്തോടെ പ്രായോഗിക ജീവിതത്തില്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ ചെയ്യുവാനും അതോടൊപ്പം ജീവിതം സന്തോഷപ്രദമാക്കുവാനും കംമ്പ്യൂട്ടര്‍ സാക്ഷരത കൊണ്ട് സാധിക്കുന്നു . എല്ലാവര്‍ക്കും കംമ്പ്യൂട്ടര്‍ സാക്ഷരതാ ദിനത്തിന്റെ ആശംസകള്‍ നേരുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ